Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: theft

വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

കൊല്ലം: വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. തിരുനെൽവേലി തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്യാണി (45), പാർവ്വതി (26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ ഇവർ മോഷണത്തിന് ശ്രമിക്കുകയായിരുന്നു. വീട്ടിലേക്ക് പോകാനായി വിളിച്ച ഓട്ടോറിക്ഷയിൽ ആദ്യം കല്യാണി കയറി. പിന്നാലെ പാർവ്വതി വയോധികയെയും അതേ ഓട്ടോറിക്ഷയിൽ കയറ്റി. യാത്രയ്ക്കിടെ ഇരുവരും ചേർന്ന് […]
Read more

കോന്നിയിൽ നിന്ന് മോഷ്ടിച്ച വാഹനവുമായി കറങ്ങി നടന്ന പ്രതി പിടിയിൽ

പത്തനംതിട്ട: കോന്നിയിൽ നിന്ന് മോഷ്ടിച്ച ഗുഡ്സ് വാഹനവുമായി ബാറുകളിൽ കയറി കറങ്ങി നടന്ന പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന റോബിൻ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-ാം തീയതിയാണ് കോന്നിയിലെ എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്റെ ഗുഡ്സ് വാഹനം മോഷണം പോയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി വിവിധ ബാറുകളിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കോന്നിയിൽ നിന്ന് പത്തനാപുരം ഭാഗത്തേക്ക് വാഹനവുമായി […]
Read more

പറവൂരിൽ കടകളിൽ വിചിത്ര മോഷണം; ലക്ഷ്യം പലചരക്ക് സാധനങ്ങൾ

കൊച്ചി: മോഷണം പലതരത്തിലുണ്ടെങ്കിലും പറവൂർ കോട്ടുവള്ളി-ചെറിയപ്പിള്ളി മേഖലയിലെ കടകളിൽ നടക്കുന്ന മോഷണങ്ങൾ വ്യത്യസ്ത ശ്രദ്ധ നേടുകയാണ്. പണം ലക്ഷ്യമാക്കാതെ പലചരക്ക് സാധനങ്ങളാണ് ഇവിടെ വ്യാപകമായി മോഷണം പോകുന്നത്. പൊതിച്ച തേങ്ങ, സിഗരറ്റ്, ബീഡി, ടൂത്ത് പേസ്റ്റ്, ചിപ്സ് തുടങ്ങിയവയാണ് മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചെറിയപ്പിള്ളിയിലെ ഷിബു ചെത്തിക്കാടന്റെ പലചരക്ക് കട കുത്തിത്തുറന്ന് ഏകദേശം 8000 രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു. രണ്ട് ദിവസം മുൻപ് സമീപത്തെ ചായക്കടയിൽ നിന്നും ചിപ്സും മോഷണം പോയിരുന്നു. […]
Read more

ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ സ്വർണ പതക്ക മോഷണം; മേൽശാന്തി അറസ്റ്റിൽ

കൊച്ചി: ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ പതക്കങ്ങൾ മോഷ്ടിച്ച കേസിൽ മേൽശാന്തി അറസ്റ്റിൽ. അമ്പലപ്പുഴ ആത്രപ്പള്ളി മഠത്തിൽ കെ.ഇ. ഉണ്ണികൃഷ്ണൻ നമ്പൂതിരി (52) യെയാണ് പൊലീസ് പിടികൂടിയത്. ദുർഗാദേവിയുടെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ഒന്നര പവൻ, അര പവൻ തൂക്കമുള്ള സ്വർണ പതക്കങ്ങളാണ് നഷ്ടമായത്. പകരം വ്യാജ പതക്കങ്ങൾ സ്ഥാപിച്ചാണ് സ്വർണം തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഫെബ്രുവരിയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ മേൽശാന്തിയായി നിയമിച്ചത്. മേൽശാന്തിയെ കുറിച്ച് ക്ഷേത്രകാര്യ സമിതിക്ക് ലഭിച്ച ഫോൺ […]
Read more

വണ്ടൂരിൽ വെള്ളി ജ്വല്ലറിയിൽ വൻ മോഷണം; ചുമർ തുരന്ന് ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു

മലപ്പുറം: മലപ്പുറം വണ്ടൂർ നഗരത്തിലെ പാണ്ടിക്കാട് റോഡിലുള്ള വെള്ളി ആഭരണശാലയിൽ വൻ മോഷണം. കടയുടെ പിൻഭാഗത്തെ ചുമർ തുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ് കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. തിരക്കേറിയ പാണ്ടിക്കാട് റോഡിൽ പ്രവർത്തിക്കുന്ന തരംഗിണി സിൽവർ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിവരെ കട പ്രവർത്തിച്ചിരുന്നു. ബുധനാഴ്ച രാവിലെ ജീവനക്കാരി കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ആഭരണങ്ങൾ […]
Read more

അയൽവാസിയായ വയോധികയുടെ കമ്മൽ കവർന്നയാൾ അറസ്റ്റിൽ

വയനാട്: അയൽവാസിയായ വയോധികയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് കമ്മൽ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പോലീസ് പിടിയിലായത്.പി. റഫീഖ്, റെജി സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 85 വയസ്സുകാരിയായ കല്യാണിയുടെ അരപ്പവനോളം തൂക്കം വരുന്ന കമ്മലാണ് ഇയാൾ മോഷ്ടിച്ചത്. കുശലന്വേഷണം നടത്താനെന്ന പേരിൽ വീട്ടിൽ എത്തിയ പ്രതി, വയോധികയെ കെട്ടിപ്പിടിച്ച് രണ്ടുചെവികളിലും […]
Read more

ലോട്ടറിക്കടയിൽ നിന്ന് വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം. കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ലക്കി സെന്ററിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കട പൂട്ടി വീട്ടിലേക്ക് പോയ നാരായണൻ, ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷു ബമ്പർ ടിക്കറ്റുകൾ ഉൾപ്പെടെ ഏകദേശം ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന […]
Read more

അപ്പാർട്ട്‌മെന്റിൽ നിന്ന് 1.3 ലക്ഷം രൂപയുടെ ഫോണുകൾ കവർന്ന രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാർട്ട്‌മെന്റിൽ കയറി 1.3 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. വടകര റെയിൽവേ സ്റ്റേഷൻ സമീപത്തെ ഈശ്വരൻകണ്ടി അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. സുരേഷ് എന്നയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ഫോണുകൾ നഷ്ടമായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുൽ ലത്തീഫ് (58), കണ്ണൂർ എടക്കാട് പൂച്ചാലിൽ പവിത്രൻ (67) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ാം തീയതി രാവിലെ 6.45ഓടെയാണ് മോഷണം […]
Read more

വ്യാപാര സ്ഥാപനത്തിൽ മോഷണം; പണവും സാധനങ്ങളും കവർന്നു

ഇടുക്കി: അടിമാലിയിൽ പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും ഏകദേശം 4,000 രൂപ വിലവരുന്ന സാധനങ്ങളുമാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടിമാലി ശാന്തഗിരി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന വി.വി.എസ് കട്ട്ലറീസ് എന്ന ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. സംഭവസമയത്ത് കടയിൽ ഒരു വനിതാ ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്. ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കൾ […]
Read more

തുണിക്കട കുത്തിപ്പൊളിച്ച് മോഷണം; മൂന്നംഗ സംഘം അറസ്റ്റിൽ

ആലപ്പുഴ: ചാരുംമൂട് ജംഗ്ഷന് സമീപത്തെ കട കുത്തിപ്പൊളിച്ച് തുണികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ ‘കിച്ചു’ എന്നറിയപ്പെടുന്ന പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12-ാം തീയതി രാത്രിയോടെ ചാരുംമൂട് ജംഗ്ഷനിലെ ഫുട്പാത്തിന് സമീപമുള്ള കട കുത്തിപ്പൊളിച്ചാണ് പ്രതികൾ അകത്ത് കടന്നത്. തുടർന്ന് ഏകദേശം 60,000 രൂപ വിലവരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix