Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയൽവാസിയായ വയോധികയുടെ കമ്മൽ കവർന്നയാൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: അയൽവാസിയായ വയോധികയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് കമ്മൽ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പോലീസ് പിടിയിലായത്.പി. റഫീഖ്, റെജി സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. 85 വയസ്സുകാരിയായ കല്യാണിയുടെ അരപ്പവനോളം തൂക്കം വരുന്ന കമ്മലാണ് ഇയാൾ മോഷ്ടിച്ചത്. കുശലന്വേഷണം നടത്താനെന്ന പേരിൽ വീട്ടിൽ എത്തിയ പ്രതി, വയോധികയെ കെട്ടിപ്പിടിച്ച് രണ്ടുചെവികളിലും പിടിച്ചുവലിച്ച് കമ്മൽ കവർന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന് ശേഷം ചെവിയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വയോധിക മരുമകളോട് പറഞ്ഞപ്പോഴാണ് കമ്മൽ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പ്രതി മോഷ്ടിച്ച കമ്മൽ മാനന്തവാടിയിലെ ഒരു ജൂവലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer