തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഗേറ്റ് രണ്ടിന് മുകളിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഹോട്ടലിൽ ജോലി ചെയ്യുന്ന അദ്ദേഹം, രണ്ട് മാസമായി ശമ്പളം ലഭിച്ചില്ല എന്നും, പണം ആവശ്യപ്പെട്ടപ്പോള്‍ ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞതായും യുവാവ് പറഞ്ഞു.
രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല’, യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി.






