Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യാപാര സ്ഥാപനത്തിൽ മോഷണം; പണവും സാധനങ്ങളും കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: അടിമാലിയിൽ പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും ഏകദേശം 4,000 രൂപ വിലവരുന്ന സാധനങ്ങളുമാണ് കവർന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

അടിമാലി ശാന്തഗിരി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന വി.വി.എസ് കട്ട്ലറീസ് എന്ന ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. സംഭവസമയത്ത് കടയിൽ ഒരു വനിതാ ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്.

ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന പണവും കടയിലെ വിവിധ സാധനങ്ങളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.

സ്ഥാപനത്തിൽ സ്ഥിരമായി എത്തുന്നവരോ കടയെക്കുറിച്ച് വ്യക്തമായ പരിചയമുള്ളവരോ ആയിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് കടയുടമ വിഷ്ണു പറഞ്ഞു. സംഭവത്തിൽ അടിമാലി പൊലീസിൽ പരാതി നൽകിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer