Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.

പൊലീസിന്റെ നടപടിയെ പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് നീക്കി. നേതാക്കളെ കസ്റ്റഡിയിലെടുത്ത ബസിന് മുകളിൽ പ്രവർത്തകർ കയറി പ്രതിഷേധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ.

തന്നെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. എന്ത് സംഭവിച്ചാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.

തുടർച്ചയായ നാലാം ദിവസമാണ് ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉച്ചഭക്ഷണ യോഗത്തിന് ശേഷം സാഗർ രത്ന ഹോട്ടലിൽ നിന്ന് ബസുകളിലാണ് പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്. നേതാക്കൾ സഞ്ചരിച്ച ബസുകൾ പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി.

പൊലീസ് വാഹനം തടഞ്ഞതോടെ പ്രിയങ്ക ഗാന്ധി റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു. അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി.

ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്ഐആറും ഓരോ മെഡലായാണ് കാണുന്നതെന്നും നൂറ് മെഡലുകളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix