Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധീരജ് വധക്കേസ്; മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യം റദ്ദാക്കി. വിചാരണ നടപടികൾക്കായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മുട്ടം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി.

2022 ജനുവരി 1ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയാണ് ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജസിൻ ജോയ്, അലൻ ബേബി എന്നിവരാണ് പ്രതികൾ.

കൊലപാതകം നടന്ന് നാലര വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നൽകിയ ഹർജികൾ തള്ളിയതിനെ തുടർന്നാണ് വിചാരണ ആരംഭിച്ചത്.

വിചാരണയുടെ ആദ്യദിവസം ഒന്നാം സാക്ഷി അഭിജിത്തിന്റെ വിസ്താരം പൂർത്തിയായി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒന്നാം പ്രതി നിഖിൽ പൈലി കോടതിയിൽ ഹാജരായില്ല. അതേസമയം, മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ ഹാജരാകാതിരുന്നതിനുള്ള കാരണം ബോധ്യപ്പെടുത്താൻ അഭിഭാഷകനും കഴിഞ്ഞില്ല.

തുടർന്നാണ് ടോണിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയത്. വിചാരണ വൈകുന്നതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് കോടതിയുടെ നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix