Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

ബന്ധുവിനെ കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ശേഷം കട്ടിലിൽ കിടന്നിരുന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര ഉപയോഗിച്ച് തലയിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ദേശീയപാതയിൽ നിന്ന് ഒരു […]
Read more

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി […]
Read more

വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായ കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കെയാണ് സംഭവം. തങ്കച്ചൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് തങ്കച്ചനെതിരായ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയത് മുൻ സർക്കാരിന്റെ നടപടികൾ കാരണം; മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്ര അംഗീകാരം ലഭിക്കാത്തത് മുൻ സർക്കാർ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നടപടികളാണെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. രാജ്യത്തെ നിയമവ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും മന്ത്രി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര […]
Read more

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ നിഷേധം; സംഭവം ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സാനിഷേധമെന്ന് പരാതി. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ സന്ദർശനത്തിനിടെയാണ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെതിരെ രോഗികൾ പരാതി ഉന്നയിച്ചത്. കാഷ്വാലിറ്റിയിൽ മണിക്കൂറുകളോളം രോഗികൾക്ക് കാത്തുനിൽക്കേണ്ടിവന്നതായും ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും രോഗികൾ ആരോപിച്ചു. പനി കൂടിയെത്തിയ കുട്ടിക്ക് കാഷ്വാലിറ്റിയിൽ ചികിത്സ ലഭിച്ചില്ലെന്നും തുടർന്ന് കുട്ടിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. മന്ത്രി ആശുപത്രിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ആരോഗ്യ മന്ത്രി നേരിട്ട് പ്രതികരിച്ചില്ല. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥരുമായി ആശുപത്രിയിൽ […]
Read more

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയിൽ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഏകദേശം 200 അടിയോളം താഴ്ചയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സ്വദേശി കാർത്തിക്കാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് കാർത്തിക് കൊളുക്കുമലയിൽ എത്തിയത്. ഇന്നലെ കൊളുക്കുമലയിൽ എത്തിയ സംഘം ഇന്ന് രാവിലെ സിംഹപ്പാറ സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിംഹപ്പാറയിൽ കയറി നിൽക്കുന്നതിനിടെ തലകറങ്ങി കാർത്തിക് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവർത്തനം ഏറെ […]
Read more

‘അവധി മാത്രം പോര’; ഫൈനൽ കാണാൻ ‘സണ്ണിച്ചായനും’ കനിയണം: എം.എം. മണി

ഇടുക്കി: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കൂടി കനിയണമെന്നാണ് എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചത്. “കറന്റിനും വേണം ഗ്യാരണ്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം, ലോകകപ്പ് ഫൈനൽ കാണുന്നതിൽ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും ആവശ്യമായാൽ കൂടുതൽ […]
Read more

‘വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേട്; രൂക്ഷ വിവര്‍ശനവുമായി എം എം മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നിലവിലെ പ്രതിസന്ധിക്ക് കാരണം മഴക്കുറവല്ലെന്നും, വൈദ്യുതി വാങ്ങുന്നതിലെ സർക്കാർ വീഴ്ചയും കാഴ്ചപ്പാടിന്റെ അഭാവവുമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കുറയുന്ന സാഹചര്യങ്ങളിൽ മുൻകൂട്ടി കരാറുകൾ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതായിരുന്നുവെന്നും, കഴിഞ്ഞ പത്ത് വർഷമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ […]
Read more

പിടിച്ചെടുത്ത JCB 5 വർഷമായിട്ടും തിരികെ നൽകിയില്ല; ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഇടുക്കി: വനംവകുപ്പ് ഓഫീസിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷമായിട്ടും തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ജെസിബിക്കുള്ളിൽ കയറി പ്രതിഷേധം ആരംഭിച്ചത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്. പ്രതിഷേധം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാണ് ആരോപണം. 2020ൽ വീടിന്റെ തറ നിർമ്മാണത്തിനിടെ സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ പിഴുതുമാറ്റിയെന്നാരോപിച്ചാണ് അന്നത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി കസ്റ്റഡിയിലെടുത്തത്. 500 […]
Read more

സ്കൂൾ വിദ്യാർഥികളോട് മോശം പെരുമാറ്റം; മദ്യപിച്ചയാൾക്ക് നേരെ പെപ്പർ സ്പ്രേ

ഇടുക്കി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളംവെച്ചയാളെ നിയന്ത്രിക്കാൻ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അടിമാലി ബസ് സ്റ്റാൻഡിൽ പതിവായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് സംഭവത്തിലും ബഹളം സൃഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്കൂൾ വിദ്യാർഥികളോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. ഇയാളെ നിയന്ത്രിക്കുന്നതിനായി പൊലീസ് പെപ്പർ സ്പ്രേ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പൊലീസിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ വ്യാപക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix