Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

ഇടുക്കി കാന്തല്ലൂരില്‍ നാലുവയസുകാരന് ക്രൂരമര്‍ദ്ദനം

ഇടുക്കി: ഇടുക്കി കാന്തല്ലൂരിൽ നാലുവയസുള്ള കുട്ടിക്ക് ക്രൂര മർദ്ദനം. ചെന്നൈയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന കുട്ടിയെയാണ് രണ്ട് യുവാക്കൾ ചേർന്ന് ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയി നിലത്തേക്ക് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമിച്ചവരെ തടഞ്ഞുവെച്ചു. തുടർന്ന് മറയൂർ പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് […]
Read more

സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കവേ മരച്ചില്ല ഒടിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിലെ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴയും കാറ്റും മൂലം റോഡരികിൽ നിന്നിരുന്ന ഉണങ്ങി ജീർണിച്ച മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് പ്രണവിന് കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കൂടെയുണ്ടായിരുന്ന പറമ്പ്വിള വീട്ടിൽ മനോജിന്റെ മകൻ ആകാശ് പരിക്കേൽക്കാതെ […]
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരില്‍ വധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ചുരക്കുളം ഉന്നതിയിലെ മുരുകൻ ഇന്നലെയാണ് മരിച്ചത്. ആദ്യം മരണം കാട്ടാന ആക്രമണത്തിലല്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. എന്നാൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തെ തുടർന്ന് മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വനംവകുപ്പ് […]
Read more

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സഹപാഠിയായ കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Read more

17കാരനെ മര്‍ദിച്ച സംഭവം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്

ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17 വയസ്സുകാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് ചൂരലുകൊണ്ട് മർദിച്ചത്. മാനേജർ അടക്കം മൂന്ന് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. റെജി, ബെന്നി, സിജോ എന്നിവരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. സ്ഥാപന ഉടമയെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് മൂന്ന് മാസം മുൻപ് സ്ഥാപനത്തിലെത്തിച്ച ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർത്ഥിയെയാണ് മർദിച്ചതെന്നാണ് ആരോപണം. […]
Read more

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം; അധിക്ഷേപിച്ച് എം എം മണി

ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മന്ത്രി “വിവരക്കേട് കൊണ്ട് സംസാരിക്കുന്നയാളാണ്” എന്നും “കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്തറിയാം” എന്നും എം.എം. മണി മാധ്യമങ്ങളോട് പ്രതികരിച്ചു. വനവുമായി ബന്ധപ്പെട്ട പരിചയമുള്ള ആളെ വനം മന്ത്രിയാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയ എം.എം. മണി, […]
Read more

യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണാണ് ഇക്കാര്യം അറിയിച്ചത്. മാരിയുടെ രണ്ട് മക്കള്‍ക്ക് ആദ്യം അഞ്ചുലക്ഷം രൂപ നല്‍കുമെന്നും, അവരുടെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനും വനംവകുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. ’18 വയസുവരെ വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കും. പരിഹാരമല്ലെങ്കിലും […]
Read more

കാട്ടാന ആക്രമണം; ചിന്നക്കനാലിൽ നാട്ടുകാരുടെ പ്രതിഷേധം

തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം. ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് ആക്രമണത്തിൽ മരിച്ചത്. കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് മാരി കാട്ടാനയ്ക്ക് മുന്നിൽപെട്ടത്. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന മകന് പരിക്കേറ്റു. മാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാന ആക്രമണങ്ങൾ ആവർത്തിച്ചിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് വനംവകുപ്പിന്റെ […]
Read more

മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; ചിത്തിരപുരം സ്വദേശിയുടേത്

ഇടുക്കി: ഇടുക്കി മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശി കുട്ടപ്പനെന്ന 70കാരന്റെ ആണെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. രണ്ടുദിവസം മുമ്പ് കുട്ടപ്പനെ കാണാതായിരുന്നു. പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഇല്ലന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പ്രാഥമിക നിഗമനം.
Read more

കനത്ത മഴ; ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല

ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം വൈകീട്ട് 7 മണി മുതൽ രാവിലെ 6 മണിവരെയാണ് നിയന്ത്രണം നിലവിൽ വരിക. സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix