Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

നിഖിൽ പൈലിയുടെ ഡിസിസി അംഗത്വം;ആശങ്കയുണ്ടെന്ന് ധീരജിന്റെ പിതാവ്

ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ കോൺഗ്രസിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്തെത്തി. ഇത്രയും നീചമായ നടപടി നടക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, കേസിലെ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ സ്വതന്ത്രമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് നടപടികൾ ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കോൺഗ്രസ് അനുഭാവിയായിരുന്നിട്ടും പാർട്ടിയിൽ നിന്ന് ഒരു നേതാവും തന്നെ ആശ്വസിപ്പിക്കാൻ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും, ഇനി കോടതിയിലാണ് പ്രതീക്ഷയെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം, നിഖിൽ […]
Read more

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ മാറ്റം വരുത്തിയ ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Read more

മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേട്; റോഷി അ​ഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം

ഇടുക്കി: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് മേധാവിയുടെ നിർദേശം. പരാതിപ്രകാരം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ ഗുരുതര […]
Read more

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ ഒരു സംഘം ആളുകൾ മർദ്ദിച്ച സംഭവത്തിൽ മൂന്നാർ ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. കൊരങ്ങണി പോലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ തടങ്കൽ കേസുമായി ബന്ധപ്പെട്ട് മൂന്നാറിലും തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം വഴിയോര കടകൾക്ക് മുന്നിൽ ബസ് നിർത്തിയെന്നാരോപിച്ച് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുന്ന സംഘം മർദ്ദിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിനോദസഞ്ചാരികളെ നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ […]
Read more

കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ഇടുക്കി: കട്ടപ്പന നഗരത്തിൽ സെൻട്രൽ ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്. 70 വയസ്സായിരുന്നു. ചക്ക കയറ്റിവന്ന മിനിവാനാണ് നിയന്ത്രണം നഷ്ടമായി വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചുനിന്നത്. വാഹനത്തിനടിയിൽ പെട്ടാണ് രാജു മരിച്ചത്. ഉടൻ തന്നെ രാജുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

മാത്യു കുഴൽനാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച് പ്രമേയം

ഇടുക്കി: മാത്യു കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം പാസാക്കി യുഡിഎഫ്. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണച്ചു. കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന കുഴൽനാടനെ മന്ത്രിയാക്കാതിരുന്നത് അനീതിയാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. അതേസമയം, മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ന് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ പട്ടികയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗ് തന്നെയാണ് […]
Read more

കെഎസ്ആർടിസി സൗജന്യ യാത്ര; സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ: എംഎം മണി

ഇടുക്കി: വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സൗജന്യ യാത്രയ്ക്ക് സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നാണ് പരിഹസിച്ചത്. സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം എന്നും കൂട്ടിച്ചേർത്തു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വിവാദ പരാമർശവുമായി എംഎം മണി രംഗത്ത് വന്നിരിക്കുന്നത്. ഭരണവിരുദ്ധ […]
Read more

വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായിക്ക് കിട്ടിയത്;സി.കെ വിദ്യാസാഗർ

ഇടുക്കി: വെള്ളാപ്പള്ളി നടേശൻ എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായി വിജയന് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എസ്എൻഡിപി മുൻ പ്രസിഡന്റും എൽഡിഎഫ് അനുകൂലിയുമായ സി.കെ വിദ്യാസാഗർ. എസ്എൻഡിപിയെ വെള്ളാപ്പള്ളി നടേശന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മുതുകത്ത് കയറിയ വേതാളമായി വെള്ളാപ്പള്ളി മാറുകയാണ് ചെയ്തത്. അന്തരിച്ച മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ ഇത്തരത്തിൽ അടുപ്പിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ അഭാവം വെള്ളാപ്പള്ളിക്ക് സർക്കാരിൽ […]
Read more

ഇടുക്കിയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്; സി.പി മാത്യൂവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സതീശൻ പക്ഷം കെപിസിസിക്ക് കത്ത് നൽകി

തൊടുപുഴ:നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വൻ വിജയം നേടി യുഡിഎഫ് തിളക്കമാർന്ന മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ, കോൺഗ്രസിനുള്ളിലെ പരസ്യമായ ഗ്രൂപ്പ് പോര് തെരുവിലേക്ക് മാറുന്നു. തൊടുപുഴയിൽ വി.ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നേതാക്കൾക്കെതിരെ സംഘടനാ നടപടിയെടുത്തതിൽ ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി മാത്യൂവിനെതിരെ കടുത്ത പ്രതിഷേധമാണ് പാർട്ടിയിൽ ഉയരുന്നത്. സി.പി മാത്യൂവിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടിയന്തിരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പ്രമുഖ നേതാക്കൾ കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയതോടെ പാർട്ടിയിലെ […]
Read more

അച്ചടക്കലംഘനം;ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സസ്പെന്റ് ചെയ്തു

കോഴിക്കോട്: വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെന്റ് ചെയ്തു. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനും പരസ്യമായി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനുമാണ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന നേതൃത്വം ഈ കടുത്ത നടപടി സ്വീകരിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix