Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

’60 വർഷമായി ഇവിടെ, പഞ്ചായത്തിൽ എഴുതിക്കൊടുത്തിട്ടും വീട് ലഭിച്ചില്ല തെരുവിലാണ് ഇപ്പോൾ

ഇടുക്കി:ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇടുക്കി പൂപ്പാറ പന്നിയാർ പുഴയോരത്തെ അനധികൃത കയ്യേറ്റങ്ങൾ റവന്യു വകുപ്പ് പൊളിച്ചുനീക്കി തുടങ്ങി. 29 കുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പുനരധിവാസം ഉറപ്പാക്കാതെയുള്ള നടപടി മനുഷ്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നടപടിയുടെ ഭാഗമായി പന്നിയാർ […]
Read more

ഇടുക്കിയില്‍ ആറ് പേർക്ക് ഇടിമിന്നലേറ്റു, മിന്നലേറ്റവരില്‍ പൊലീസുകാരനും

ഇടുക്കി: ഇടുക്കിയില്‍ മംഗളദേവി ഉത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. മിന്നലേറ്റവരില്‍ ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ട്. മിന്നലേറ്റ് പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ശ്കതമായ മഴയിലും കാറ്റിലും പരിസരത്ത് വ്യപകമായ നാശ നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴ കനക്കുകയാണ്. മഴയിൽ അപ്രതീക്ഷിതമായി എത്തുന്ന മിന്നലിൽ പലർക്കും പരിക്കുകൾ ഏറ്റിട്ടുണ്ട്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും അറിയിപ്പുണ്ട്.
Read more

ഇനി കുറച്ചു നേരം സിക്സും ഫോറും ഞാനടിക്കാം; ഗ്രൗണ്ടിൽ അപ്രതീക്ഷിതമായി കാട്ടാന

ഉപ്പുതറ: ഇടുക്കി ഉപ്പുതറയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ അപ്രതീക്ഷി അതിഥിയായി കാട്ടാന. ഉപ്പുതറ വളകോട് മുത്തംപടി ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്നുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് അരികിലേയ്ക്ക് കണ്ടത്തിലൂടെ നടന്നാണ് ആനയെത്തിയത്. ആനയെ കണ്ടതോടെ കളിയെല്ലാം മാറ്റിവെച്ച് ഒരു തോടിന് അപ്പുറത്തായി യുവാക്കളും മാറിനിന്നു. മണ്ണുവാരി ദേഹത്ത് വിതറി കുറച്ചുസമയം കുറച്ചുസമയം കൂടി അവിടെ ചെലവഴിച്ച ശേഷം സമീപത്തെ തോട്ടിൽനിന്നും വെള്ളം കുടിച്ച് ആന കാട്ടിലേയ്ക്ക് തിരികെ കയറിപ്പോയി. ഇവിടങ്ങളിൽ ഇത്തരത്തിൽ കാട്ടാനകൾ […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

ഇടുക്കി: ഇടുക്കിയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയെ 14 ദിവസത്തേക്ക് റിമാന്റെ ചെയ്തു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കാണാതായതിൽ മകൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി സജി ഒളിവിലായിരുന്നു. വീടിന് സമീപത്തെ മലമുകളിലാണ് രണ്ട് ദിവസം സജി ഒളിവിൽ […]
Read more

നെടുക്കണ്ടം ഇരട്ട കൊലപാതകം;സജി ലഹരിക്ക് അടിമ; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

ഇടുക്കി: നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതി സജിയെ പറ്റിയുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരിക്കടിമയായ സജി മദ്യപിച്ചുവന്നാൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് സഹോദരി സിനി പറയുന്നത്. ഒരിക്കൽ സഹോദരനുമായുണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാൻ വന്ന അമ്മയെ സജി തല്ലിയതായും സിനി വെളിപ്പെടുത്തി. തന്റെ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകംചെയ്ത് കഴിച്ചെന്നും നാട്ടുകാർ പറയുന്നു. അമ്മയേയും സഹോദരനേയും കാണാതായതിനെക്കുറിച്ച് ചോദിച്ചവരോടൊക്കെ സജി കള്ളമാണ് പറഞ്ഞിരുന്നത്. അമ്മയെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയെന്നും സഹോദരി സിനിയുടെ വീട്ടിലാണെന്നും […]
Read more

നെടുങ്കണ്ടം ഇരട്ട കൊലപാതകം: പിടിയിലായ സജി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ പിടിയിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം അന്വേഷിച്ചിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ മകളെ വിവരം അറിയിക്കുകയും തുടർന്ന് മകൾ പോലീസിൽ പരാതിപ്പെടുകയും […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഓടി രക്ഷപെടാൻ ശ്രമിച്ചു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ […]
Read more

മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാറിൽ നീലക്കുറിഞ്ഞി പൂത്തു

കുമളി: മംഗളാദേവി ഉത്സവത്തിന് മുന്നോടിയായി പെരിയാർ കടുവ സങ്കേതത്തിൽ ആദ്യമായി നീലക്കുറിഞ്ഞി പൂത്തു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ഭാഗത്താണ് പൂത്തത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം 12 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. മംഗളാദേവി ക്ഷേത്രം ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഈ വർണ്ണകാഴ്ച. കടുവ സങ്കേതത്തിലെ ജീവനക്കാർ ജോലിയുടെ ഭാഗമായി ഇവിടെയെത്തിയപ്പോഴാണ് നീലക്കുറിഞ്ഞി കാണുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങളിലും നീലക്കുറിഞ്ഞി ചെടികളുണ്ട്. വളരെ കുറച്ച് പ്രദേശത്തേ ഇതുള്ളൂ. ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.മംഗളാദേവി ഉത്സവത്തിന് […]
Read more

സോറി, ഫ്‌ളാറ്റ് മാറിപ്പോയി; വീട് മാറി കയറി അതിഥി തൊഴിലാളി

ഇടുക്കി: കട്ടപ്പനയില്‍ പട്ടാപ്പകല്‍ അതിഥി തൊഴിലാളി വീട്ടില്‍ അതിക്രമിച്ച് കയറി. വീട്ടിൽ കയറിയ ഇയാൾ മുറിക്കുള്ളിലേക്ക് കയറിയതോടെ വീട്ടിലുള്ളവർ മുറി ഉടൻ തന്നെ ലോക്ക് ആക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ്, തൊട്ട് അടുത്താണ് ഇയാൾ താമസിച്ചിരുന്ന വീട്. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. ഇയാൾ മദ്യപിച്ചിരുന്നതായും […]
Read more

വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നത് എന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ വിമർശനം. എസ്എന്‍ഡിപിയെ സഹായിക്കാൻ കേരളം ഭരിച്ച ഒരു സർക്കാരിനും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറിയെന്നും രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നീതി എന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix