ഉപ്പുതറ: ഇടുക്കി ഉപ്പുതറയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ അപ്രതീക്ഷി അതിഥിയായി കാട്ടാന. ഉപ്പുതറ വളകോട് മുത്തംപടി ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്നുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് അരികിലേയ്ക്ക് കണ്ടത്തിലൂടെ നടന്നാണ് ആനയെത്തിയത്. ആനയെ കണ്ടതോടെ കളിയെല്ലാം മാറ്റിവെച്ച് ഒരു തോടിന് അപ്പുറത്തായി യുവാക്കളും മാറിനിന്നു. മണ്ണുവാരി ദേഹത്ത് വിതറി കുറച്ചുസമയം കുറച്ചുസമയം കൂടി അവിടെ ചെലവഴിച്ച ശേഷം സമീപത്തെ തോട്ടിൽനിന്നും വെള്ളം കുടിച്ച് ആന കാട്ടിലേയ്ക്ക് തിരികെ കയറിപ്പോയി. ഇവിടങ്ങളിൽ ഇത്തരത്തിൽ കാട്ടാനകൾ വെള്ളം കുടിക്കാനായി എത്താറുണ്ടെന്നും, ആദ്യമായാണ് ഗ്രൗണ്ടിന് സമീപം കാണുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.




