കോഴിക്കോട്: വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെന്റ് ചെയ്തു. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനും പരസ്യമായി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനുമാണ് ഇടുക്കി ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന നേതൃത്വം ഈ കടുത്ത നടപടി സ്വീകരിച്ചത്.




