Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അവധി മാത്രം പോര’; ഫൈനൽ കാണാൻ ‘സണ്ണിച്ചായനും’ കനിയണം: എം.എം. മണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കൂടി കനിയണമെന്നാണ് എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചത്. “കറന്റിനും വേണം ഗ്യാരണ്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

അതേസമയം, ലോകകപ്പ് ഫൈനൽ കാണുന്നതിൽ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും ആവശ്യമായാൽ കൂടുതൽ വില നൽകിയും വൈദ്യുതി വാങ്ങാൻ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് കെഎസ്ഇബി നടത്തിയിരിക്കുന്നത്. ഫൈനൽ മത്സരത്തിന്റെ ആവേശം ചോരാതിരിക്കാനാണ് അധിക വില നൽകി വൈദ്യുതി വാങ്ങുന്നതെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതായും രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത കൂടിയതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

Advertisement
WhiteswanTV Footer