Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MM Mani

‘അവധി മാത്രം പോര’; ഫൈനൽ കാണാൻ ‘സണ്ണിച്ചായനും’ കനിയണം: എം.എം. മണി

ഇടുക്കി: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സർക്കാർ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായനും കൂടി കനിയണമെന്നാണ് എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചത്. “കറന്റിനും വേണം ഗ്യാരണ്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം, ലോകകപ്പ് ഫൈനൽ കാണുന്നതിൽ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും ആവശ്യമായാൽ കൂടുതൽ […]
Read more

‘വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേട്; രൂക്ഷ വിവര്‍ശനവുമായി എം എം മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നിലവിലെ പ്രതിസന്ധിക്ക് കാരണം മഴക്കുറവല്ലെന്നും, വൈദ്യുതി വാങ്ങുന്നതിലെ സർക്കാർ വീഴ്ചയും കാഴ്ചപ്പാടിന്റെ അഭാവവുമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം കുറയുന്ന സാഹചര്യങ്ങളിൽ മുൻകൂട്ടി കരാറുകൾ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതായിരുന്നുവെന്നും, കഴിഞ്ഞ പത്ത് വർഷമായി വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ […]
Read more

‘അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലായിരുന്നു’

തൊടുപുഴ: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കില്‍ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും സിപിഎം നേതാവ് എം എം മണി. ഇടുക്കി വട്ടവടയില്‍ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു എം എം മണിയുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠൂരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മള്‍ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കില്‍ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്‌നമില്ലായിരുന്നു. അത് […]
Read more

കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാം; അധിക്ഷേപിച്ച് എം എം മണി

ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ സിപിഐഎം നേതാവ് എം.എം. മണി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മന്ത്രി “വിവരക്കേട് കൊണ്ട് സംസാരിക്കുന്നയാളാണ്” എന്നും “കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്തറിയാം” എന്നും എം.എം. മണി മാധ്യമങ്ങളോട് പ്രതികരിച്ചു. വനവുമായി ബന്ധപ്പെട്ട പരിചയമുള്ള ആളെ വനം മന്ത്രിയാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയ എം.എം. മണി, […]
Read more

കെഎസ്ആർടിസി സൗജന്യ യാത്ര; സതീശൻ വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ: എംഎം മണി

ഇടുക്കി: വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സൗജന്യ യാത്രയ്ക്ക് സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നാണ് പരിഹസിച്ചത്. സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം എന്നും കൂട്ടിച്ചേർത്തു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വിവാദ പരാമർശവുമായി എംഎം മണി രംഗത്ത് വന്നിരിക്കുന്നത്. ഭരണവിരുദ്ധ […]
Read more

വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് കാണാന്‍ കട്ട വെയ്റ്റിങ്; സതീശന് ആശംസകളുമായി എംഎം മണി

ഇടുക്കി: നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസയുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം.മണി. ‘ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകള്‍ നേരുന്നു. തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് കാണാന്‍ കട്ടവെയിറ്റിങ്ങും’ എന്നാണ് മണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പത്ത് ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് സതീശന്‍.
Read more

യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എംഎം മണി

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ വോട്ടര്‍മാരെ വിമര്‍ശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണ്. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും മണി പറയുന്നു. യുഡിഎഫിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെയും എംഎം മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍ട്ടിയെ കുറിച്ച് എന്തുപറയാനാണ്. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. […]
Read more

ഉടുമ്പൻചോലയിൽ മണി തന്നെ; ദേവികുളത്ത് രാജയിറങ്ങും

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി. ദേവികുളത്ത് എ.രാജ വീണ്ടും മല്‍സരിക്കും. ഇടുക്കിയിൽ മണി ഇപ്പോഴും പ്രിയങ്കരൻ തന്നെയാണ് എന്നത് പാർട്ടിക്ക് അവ​ഗണിക്കാനാവുന്നതല്ല. ഉടുമ്പന്‍ചോലയില്‍ മണി മല്‍സരിച്ചില്ലെങ്കില്‍ വിജയസാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം. കെകെ.ജയചന്ദ്രന്‍റെ പേരും പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ 38305 വോട്ടുകള്‍ക്കാണ് എം.എം.മണി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നേരിട്ട കനത്ത തിരിച്ചടി പരി​ഗണിച്ച് ഈ തെരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിന് മുതിരണ്ട എന്ന നിലപാടിലാണ് പാർട്ടി. ഒപ്പം […]
Read more

രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേട് ; എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി എംഎം മണി

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎം മണി. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതില്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തണ്, രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ല. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിയില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല.അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും എംഎം മണി പ്രതികരിച്ചു.
Read more

സാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല: വിവാദ പ്രസംഗത്തില്‍ ന്യായീകരണവുമായി എംഎം മണി

ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ ന്യായീകരണവുമായി എം എം മണി. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലയെന്നും സാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല എന്നും മണി പ്രതികരിച്ചു. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു മണിയുടെ വിവാദ പ്രസംഗം. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമായിരുന്നു പ്രസംഗത്തില്‍ മണി ചോദിച്ചിരുന്നത്. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അതിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer