Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: theft

വീട്ടിൽ നിന്നും ചാടി പോയ നായയുമായി മൂന്നു പേർ കടന്നുകളഞ്ഞു; പരാതി നൽകി ഉടമ

കോഴിക്കോട്: താമരശ്ശേരി മദർ മേരി ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിന്നും ചാടി പോയ നായയെ പിടികൂടി മൂന്നു യുവാക്കൾ രക്ഷപെട്ടു. കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് നായ പുറത്തു ചാടിയത്. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് ചുങ്കം ജംഗ്ഷനിലെത്തിയ പട്ടിയെ മൂന്നു യുവാക്കൾ ചേർന്ന് കഴുത്തിൽ കയർ കെട്ടി കൊണ്ടു പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞിട്ടുണ്ട്. ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന […]
Read more

സ്വര്‍ണവും പണവും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: മോഷണം നടന്ന വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്‌ക് വാട്ടർ ടാങ്കിൽ ഒളിപ്പിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശി റഫീക്കിനെയാണ് പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്പി കെ.ഇ. ബൈജു നിരീക്ഷിച്ച സംഘമാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കൈതപ്പൊയിൽ നോളേജ് സിറ്റിക്ക് സമീപമുള്ള വീട്ടിൽ നിന്നും റഫീക്ക് 15 പവന്‍ സ്വർണം, 1.25 ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. വീടുകളിൽ ഒളിപ്പിച്ച നിലയിൽ 10 പവന്‍ […]
Read more

കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീഖ് പിടിയിൽ

കോഴിക്കോട്: കൈതപ്പൊയിൽ നോളജ് സിറ്റിക്ക് അടുത്തുള്ള വീട്ടിൽ നിന്നും പതിനഞ്ചു പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും കളവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന വെന്താട്ടിൽ റഫീക്കിനെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാള് ഇപ്പോൾ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടിയത്. താമരശ്ശേരി ഡി.വൈ. എസ്.പി പി. അലവിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാന രീതിയിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു […]
Read more

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ

കൊച്ചി: കോലഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ആസ്സാം സ്വദേശി റഷീദുൾ ഇസ്ലാം ആണ് പിടിയിലായത്. ഡിസംബർ 24ന് ആയിരുന്നു സംഭവം നടന്നത്. കോലഞ്ചേരിയിലെ ലിസ ഫാഷൻ എന്ന തുണിക്കടയിൽ കയറി ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. ഡി.വൈ.എസ്.പി വി.ടി ഷാജൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, […]
Read more

കാക്കൂരിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: കാക്കൂർ ടൗണിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. പ്രതി കണ്ണൂർ സ്വദേശിയാണ്. 2 മാസം മുമ്പായിരുന്നു മോഷണം നടന്നത്. മുൻഭാഗത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷോപ്പിൽ ഉണ്ടായിരുന്ന അറുപത്തയ്യായിരം രൂപയോളം നഷ്ടപ്പെട്ടിരുന്നു. സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. കാക്കൂർ പോലീസ് പ്രതിയെ ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
Read more

കണ്ണോത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 20 പവനും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു

കോഴിക്കോട്: താമരശ്ശേരി കണ്ണോത്ത് കളപ്പുറം അരിയാർ കുന്നത്ത് ഷൈജലിൻ്റെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. മുൻഭാഗത്തെ വാതിൽ കുത്തിതുറന്ന് അകത്തു കയറിയ കള്ളൻ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു. വീടുപൂട്ടി വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ അവസരത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച പുലർച്ചക്കും ഇടയിലാണ് മോഷണം നടന്നത് എന്ന് വീട്ടുകാർ പറയുന്നു. വീട്ടിലെ സിസി ടിവി ക്യാമറകൾ നശിപ്പിക്കുകയും ഡി.വി.ആർ മോഷ്ടാക്കൾ കൊണ്ടു പോകുകയും […]
Read more

മലപ്പുറം വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ച് കയറി വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണ്ണവള കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മടവൂർ സിഎം മഖാമിൽ ഭണ്ഡാരം തകർത്ത് മോഷണം; പ്രതി പിടിയിൽ

കോഴിക്കോട്: മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ. പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ മുഹമ്മദ് ഹനീഫയാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടർന്ന് മഖാം ഭാരവാഹികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രാഥമിക തെളിവെടുപ്പിൽ പ്രതിയിൽ നിന്നും 42,000 രൂപയോളം കണ്ടെടുത്തു.
Read more

അടൂരിലെ ‘പൊടിയന്‍ കൊച്ചാട്ടന്റെ’ ചായക്കടയില്‍ 50000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു

പത്തനംതിട്ട: അടൂരിലെ ‘പൊടിയന്‍ കൊച്ചാട്ടന്റെ ചായക്കട’ എന്ന പേരിലുള്ള കടയില്‍ മോഷണം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. 10000 രൂപയുടെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി അടക്കം 50000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കടയെക്കുറിച്ച് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് കട നടത്തുന്നവര്‍ പറയുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി താരം രാജേഷ് കൊട്ടാരത്തിലിന്റെ കടയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പാലായിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോട്ടയം: റിവർവ്യൂ റോഡിലെ ‘അണ്ണൻസ് മൊബൈൽസ്’ എന്ന വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി പിടിയിലായി. ഇടുക്കി മാങ്ങതൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതി, വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 92,000 രൂപയോളം വിലവരുന്ന 12 മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം […]
Read more

Recent News

Advertisement
WhiteswanTV Footer