കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL) വർക്ക്‌മാൻ തസ്തികകളിൽ ഒഴിവുകൾ. അകെ 35 ഒഴിവുകളാണ് ഉള്ളത്. സ്ഥിരനിയമനമാണ്. പൈപ്പ് ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെഷിനറി ഫിറ്റർ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ
പൈപ്പ് ഫിറ്റർ- 10
യോഗ്യത:
ഫിറ്റർ / പ്ലംബർ / സാനിറ്ററി ഫിറ്റർ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)
അല്ലെങ്കിൽ
അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത
പ്രവൃത്തിപരിചയം:
യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
ഷിപ്‌യാർഡ്, എഞ്ചിനീയറിങ് കമ്പനി, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
ഇലക്ട്രീഷ്യൻ- 10
യോഗ്യത:
ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രോണിക് മെക്കാനിക്കൽ ട്രേഡിൽ ഐടിഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്)
അല്ലെങ്കിൽ
അതത് ട്രേഡിൽ ഐടിഐയ്ക്ക് തുല്യമായ എൻഎസ്‌ക്യുഎഫ് യോഗ്യത
പ്രവൃത്തിപരിചയം:
യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
ഷിപ്പ് ബിൽഡിംഗ് കമ്പനി, ഷിപ്പ് റിപ്പയർ കമ്പനി, എഞ്ചിനീയറിങ് കമ്പനി, സ്വകാര്യ സ്ഥാപനം അല്ലെങ്കിൽ വൈദ്യുതി ഉത്പാദന/പ്രസരണ/വിതരണ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക;
https://cochinshipyard.in/uploads/career/7cc9ee9119b88b038818a65858c85831.pdf





