Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വൻ സ്വർണവേട്ട; 17 കോടി രൂപയുടെ സ്വർണം പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയുള്ള സ്വർണക്കടത്ത് തടയാൻ സംയുക്ത പരിശോധന ശക്തമാക്കി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും (ഡിആർഐ) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (ബിഎസ്എഫ്). വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന 12 കിലോയോളം വിദേശ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാളിലും ബിഹാറിലുമായി നടത്തിയ പരിശോധനകളിലാണ് സ്വർണം പിടികൂടിയത്. അതിർത്തി വേലിക്ക് സമീപം ഒളിപ്പിച്ച നിലയിലും ട്രെയിൻ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടത്തിയ വിവിധ റെയ്ഡുകളിലൂടെ സ്വർണക്കടത്ത് ശൃംഖലയുടെ ഭാഗമായ നിരവധി കൺസൈൻമെന്റുകളാണ് തടഞ്ഞത്.

സെപ്റ്റംബർ 20, 21 തീയതികളിൽ പശ്ചിമ ബംഗാളിലെ ബിഒപി ഗോംഗ്ര മേഖലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി റോഡിന് സമീപം ബിഎസ്എഫ് 161-ാം ബറ്റാലിയൻ നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 3.15 കിലോ തൂക്കമുള്ള 27 സ്വർണക്കട്ടികൾ കണ്ടെത്തി. തുടർന്ന് ഡിആർഐ സ്വർണം കസ്റ്റഡിയിലെടുത്തു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടി.

സെപ്റ്റംബർ 21ന് ബിഒപി മഹാഖോല മേഖലയിലും പരിശോധന നടന്നു. അതിർത്തി വേലിക്ക് മുന്നിലുള്ള ഹാത്‌ഖോല ഗ്രാമത്തിലെ ഹാൻഡ് പമ്പിന് സമീപം ഒളിപ്പിച്ച നിലയിൽ 1.16 കിലോ തൂക്കമുള്ള 24 കാരറ്റ് സ്വർണത്തിന്റെ 10 കട്ടികൾ കണ്ടെത്തി. കസ്റ്റംസ് ആക്ട് 1962ലെ സെക്ഷൻ 110 പ്രകാരം ഡിആർഐ ഇവ പിടിച്ചെടുത്തു.

നേരത്തെ സെപ്റ്റംബർ 10, 11 തീയതികളിൽ ബിഒപി പത്തർഗട്ട മേഖലയിലെ അതിർത്തി വേലിക്ക് സമീപത്ത് നിന്ന് 5.9 കിലോ തൂക്കമുള്ള 48 സ്വർണക്കട്ടികളും ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ഈ സ്വർണവും ഡിആർഐ ഏറ്റെടുത്തിരുന്നു.

പട്‌നയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ ട്രെയിൻ യാത്രക്കാരനിൽ നിന്ന് 1.71 കിലോ തൂക്കമുള്ള 15 സ്വർണക്കട്ടികളും നാല് ചെറിയ സ്വർണക്കഷ്ണങ്ങളും ഡിആർഐ പിടികൂടി. ഇയാൾ ധരിച്ചിരുന്ന തുണികൊണ്ടുള്ള നീ ക്യാപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അന്വേഷണത്തിൽ ഇത് ബംഗ്ലാദേശിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയതായും ഇയാളെ അറസ്റ്റ് ചെയ്തതായും ഡിആർഐ അറിയിച്ചു.

ഇന്ത്യയിലേക്ക് അനധികൃതമായി സ്വർണം കടത്താൻ ബംഗ്ലാദേശ് അതിർത്തി റൂട്ട് കള്ളക്കടത്തുകാർ തുടർച്ചയായി ഉപയോഗിക്കുന്നതായാണ് സംയുക്ത പരിശോധനകളിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix