തക്കാളി കൂടുതൽ ദിവസം ഫ്രഷായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
പഴുക്കാത്ത തക്കാളി ഫ്രിഡ്ജിൽ വെക്കേണ്ടതില്ല. ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷം തക്കാളി പഴുക്കുന്ന പ്രക്രിയയെ സാവധാനത്തിലാക്കുകയും അതിന്റെ സ്വാദ് കൂട്ടുന്ന എൻസൈമുകളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഫ്രിഡ്ജിൽ വെക്കുന്ന തക്കാളികൾക്ക് സ്വാദ് നഷ്ട്പ്പെടുന്നത്. നന്നായി പഴുത്ത് പാകമായ ശേഷം മാത്രം ആവശ്യമെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി.
തക്കാളി പ്ലാസ്റ്റിക് കവറുകളിൽ കെട്ടിവെക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം കെട്ടിക്കിടക്കുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യും. ഇത് പൂപ്പൽ വരാനും തക്കാളിയുടെ തൊലി ചുളിയാനും കാരണമാകും. തക്കാളി എപ്പോഴും ഫ്രഷായിരിക്കാൻ വായുസഞ്ചാരം അത്യാവശ്യമാണ്. അതിനാൽ പ്ലാസ്റ്റിക് കവറുകൾക്ക് പകരം വായുസഞ്ചാരമുള്ള തുറന്ന പാത്രങ്ങളിൽ സൂക്ഷിക്കാം.
തക്കാളിയിൽ നിന്ന് എഥിലീൻ എന്ന വാതകം പുറന്തള്ളുന്നുണ്ട്. ഇത് തക്കാളി വേഗത്തിൽ പഴുക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ തക്കാളി മറ്റ് പച്ചക്കറികളുടെ ഒപ്പം വെച്ചാൽ ഈ വാതകം കാരണം ആ പച്ചക്കറികളും പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും.




