Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോഷണത്തിന് കയറി കമ്മിറ്റി ഓഫീസിൽ ഉറങ്ങിപ്പോയ കള്ളൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ക്ഷേത്രമോഷണശ്രമത്തിനിടെ മോഷ്ടാവ് കമ്മിറ്റി ഓഫീസിൽ കയറി ഉറങ്ങിപ്പോയതിനെ തുടർന്ന് പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം.

ദിണ്ടിക്കൽ സ്വദേശിയായ സെന്തിൽ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ ഇയാൾ ചുറ്റമ്പലത്തിന്റെ വാതിൽപൂട്ടു പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ വാതിൽ തകർത്തു അകത്ത് കയറിയ ഇയാൾ അവിടെ ഇരുന്ന് ഉറങ്ങുകയായിരുന്നു.

ശനിയാഴ്ച രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോൾ കമ്മിറ്റി ഓഫീസ് തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അകത്ത് ഉറങ്ങിക്കിടന്ന നിലയിൽ മോഷ്ടാവിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി പോലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിക്കെതിരെ സംസ്ഥാനത്ത് കാണിക്കവഞ്ചി മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer