Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിരാമിന്റെ കൊലപാതകം ആസൂത്രിതം; ഉമറിന് കൂട്ടുനിന്ന ഐശ്വര്യയും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഉമറിന്റെ സുഹൃത്ത് ഐശ്വര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയായ ഉമറിനൊപ്പം കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഐശ്വര്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ടാം പ്രതിയായ ഉമറിന് കൊലപാതകത്തിൽ ഐശ്വര്യയുടെ സഹായം ലഭിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽത്തന്നെയുണ്ടായിരുന്നുവെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൊലപാതകം നടക്കുന്നതുവരെ സംഭാഷണം തുടരുകയും ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിലൂടെ കൃത്യം നടക്കുന്ന സമയത്ത് ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന് തെളിയിക്കാനായിരുന്നു ശ്രമം.

ഉമർ കാപ്പാ നിയമപ്രകാരം നടപടി നേരിട്ട് ശിക്ഷ അനുഭവിച്ചയാളാണ്. കേസിലെ ഒന്നാം പ്രതിയായ 17-കാരൻ മോഷണക്കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix