Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലൈംഗികാതിക്രമ കേസ്; കോൺഗ്രസ് എംപി ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ കുറഞ്ഞത് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് കോടതി പോലീസിന് നിർദേശം നൽകി. മുൻകാലങ്ങളിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ് അക്കോയിജമെന്നും നിലവിൽ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് ബിമോൽ അക്കോയിജം. ജെ.എൻ.യുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രൊഫസറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിനെതിരെ പത്തിലേറെ വിദ്യാർഥിനികളാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പരാതിക്കാരായ വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇവരുടെ പേരുകളും മറ്റ് വിവരങ്ങളും സർവകലാശാല അധികൃതർ പോലീസിന് കൈമാറാത്തതാണ് നടപടികൾ വൈകാൻ കാരണം. വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അക്കോയിജത്തെ സർവകലാശാലയിൽനിന്ന് പുറത്താക്കിയ നടപടിയും കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു.

വിദ്യാർഥിനികളുടെ പരാതിയിൽ സർവകലാശാലയുടെ ആഭ്യന്തര സമിതി അന്വേഷണം നടത്തിയെന്നും ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കടുത്ത ശിക്ഷാ നടപടി ശുപാർശ ചെയ്തെന്നുമാണ് വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് നേരത്തെ വ്യക്തമാക്കിയത്. കേന്ദ്ര സിവിൽ സർവീസ് ചട്ടത്തിലെ 11 (ix) വകുപ്പ് പ്രകാരമായിരുന്നു നടപടി. ഇതിനുപിന്നാലെ അക്കോയിജത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി. വനിതാ എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേസിൽ അക്കോയിജത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ലൈംഗികാതിക്രമ കേസ്; കോൺഗ്രസ് എംപി ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം”

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix