Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘നീ പോ മോനെ ദിനേശാ’; സഞ്ജു സാംസണെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിന്റെ മറുപടി, ഏറ്റെടുത്ത് മോഹൻലാലും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഡയലോഗ് ‘നീ പോ മോനെ ദിനേശാ’ പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. റെഡ്ഡിറ്റിൽ ആരാധകരുമായുള്ള ചോദ്യോത്തര വേളയിലാണ് മലയാളി താരം സഞ്ജു സാംസണെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിൻ രസകരമായ മറുപടി നൽകിയത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘നരസിംഹ’ത്തിലെ എക്കാലത്തെയും ഹിറ്റ് ഡയലോഗാണ് സച്ചിന്റെ മറുപടിയിലൂടെ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായത്.

ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണ് എന്ത് ഉപദേശമാണ് നൽകിയതെന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു സച്ചിന്റെ മറുപടി. മലയാളി ക്രിക്കറ്റ് ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കിയ മറുപടിയുടെ സ്ക്രീൻഷോട്ട് സഞ്ജു തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ഈ വാക്കിന്റെ അർഥം വിശദീകരിക്കാൻ ഏറ്റവും അനുയോജ്യൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണെന്ന് കുറിച്ചുകൊണ്ട് സഞ്ജു മോഹൻലാലിനെയും പോസ്റ്റിൽ ടാഗ് ചെയ്തു. സഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ മോഹൻലാലും രസകരമായ മറുപടിയുമായി രംഗത്തെത്തി.

സച്ചിനെയും സഞ്ജുവിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ”മോനെ സഞ്ജു… സിക്സറടിച്ചശേഷം ബൗളർമാരോട് സച്ചിൻ പറഞ്ഞിരുന്നത് ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു. നീ പോയി അടുത്ത പന്തെറിയ് എന്നർഥം. ഇപ്പോൾ നീയും അതുപോലെയാണ്. അത് തുടരൂ, അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു” എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിനും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും മലയാളി ക്രിക്കറ്റർ സഞ്ജു സാംസണും ഒരുമിച്ചെത്തിയ ഈ രസകരമായ സംഭാഷണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ക്രിക്കറ്റും സിനിമയും കൈകോർത്ത അപൂർവ നിമിഷം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix