Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിൽ കവർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. ഒരു മാസത്തിനിടെ ആറ് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. തൃക്കാക്കര കുണ്ടാട്ടുകാവ് ക്ഷേത്രത്തിലാണ് ഒടുവിൽ മോഷണം നടന്നത്.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിന് സമീപത്തെ കുണ്ടാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുലർച്ചെയാണ് കള്ളൻ കയറിയത്. 25 കിലോ ഭാരമുള്ള വലിയ കെടാവിളക്ക്, ഏഴ് തൂക്കുവിളക്കുകൾ, രണ്ട് കിണ്ടി എന്നിവയാണ് മോഷണം പോയത്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ക്ഷേത്രനട തുറക്കുന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ നിരവധി ക്ഷേത്രങ്ങളിൽ സമാനമായ മോഷണം നടന്നിട്ടുണ്ട്. പാതിരക്കാട്ട് കാവ്, വട്ടേക്കുന്നം മുരുക ക്ഷേത്രം, കളമശ്ശേരി ചുള്ളിക്കാവ് ഭഗവതി ക്ഷേത്രം, കൂനംതൈ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. പലയിടത്തുനിന്നും വിളക്കുകളും മറ്റ് ക്ഷേത്രോപകരണങ്ങളും സമാന രീതിയിൽ മോഷണം പോയിട്ടുണ്ട്.

പ്രതികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്. ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ക്ഷേത്രങ്ങളിലെ മോഷണങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix