പത്തനംതിട്ട: മല്ലപ്പള്ളിയിലെ മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. കുടുംബ കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടിച്ചത്.
ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായത്. സംഭവത്തിൽ ഇടവക അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.




