Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ രൂപത കോർപ്പറേറ്റ് അധ്യാപക-അനധ്യാപക മഹാസംഗമം ശനിയാഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന മഹാസംഗമം ഈ മാസം 20-ാം തീയതി ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ അറിയിച്ചു.

വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജോബി കുളത്തറ എന്നിവർ പ്രസംഗിക്കും.

സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യും. ഗോൾഡൻ സ്കൂൾ അവാർഡിന് മൂലമറ്റം സെന്റ് ജോർജ് യു.പി.എസ് (പ്രൈമറി), ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ എച്ച്.എസ് (ഹൈസ്കൂൾ), പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് (ഹയർസെക്കൻഡറി) എന്നിവ അർഹരായി. ഗോൾഡൻ ലീഡർ അവാർഡുകൾ സിസ്റ്റർ ജിൻസി മാത്യു (കുറവിലങ്ങാട് സെന്റ് മേരീസ് എൽ.പി.ജി.എസ്), ബിജോയ് ജോസഫ് (കുറുമണ്ണ് സെന്റ് ജോൺസ് എച്ച്.എസ്), റെജിമോൻ കെ. മാത്യു (പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്) എന്നിവർക്ക് നൽകും.

ഗോൾഡൻ ടീച്ചർ അവാർഡിന് സ്വപ്ന കുര്യൻ (ഇടമറുക് സെന്റ് ആന്റണീസ് യു.പി.എസ്), ഡോ. റോബിൻ മാത്യു (മുട്ടുചിറ സെന്റ് ആഗ്നസ് എച്ച്.എസ്), മനോജ് സെബാസ്റ്റ്യൻ (പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്), സിബി ജോസഫ് (ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്.എസ്), ഷിനു ആനത്താരയ്ക്കൽ (രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്) എന്നിവർ അർഹരായി. മുത്തോലി സെന്റ് ജോസഫ്സ് ടി.ടി.ഐയിലെ ക്ലർക്ക് ജോമോൾ വി.വി. ആണ് ഗോൾഡൻ എയ്ഡ് അവാർഡ് ജേതാവ്.

ഭാഷാ ശാക്തീകരണ അവാർഡിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.എസ് ഒന്നാം സ്ഥാനവും രാമപുരം എസ്.എച്ച് എൽ.പി.എസ് രണ്ടാം സ്ഥാനവും നേടി. ഫ്യൂച്ചർ റെഡി കാമ്പസ് അവാർഡ് പാലാ സെന്റ് തോമസ് എച്ച്.എസ്.എസിനാണ്; ഡോ. നിജോയ് പി. ജോസ് മികച്ച ആനിമേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അഡാർട്ട് അവാർഡുകൾ, കുട്ടികളും കൃഷിയിലേക്ക് പദ്ധതിയിലെ മികച്ച സ്കൂളുകൾ, കോർഡിനേറ്റർമാർ എന്നിവരെയും വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ജോർജ് വരകുകാലാപറമ്പിൽ, ഫാ. ജോർജ് പറമ്പിൽത്തടത്തിൽ, ജോബി കുളത്തറ, ജോബെറ്റ് തോമസ് എന്നിവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer