Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kottayam pala

മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്

കോട്ടയം: കുളിമുറിയിൽ തെന്നി വീണ് മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. തെന്നി വീഴുന്നതിനിടെ വാതിൽ പടിയിൽ നെറ്റിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. നെറ്റിയിൽ മുറിവുണ്ടായതിനെ തുടർന്ന് എംഎൽഎയ്ക്ക് മൂന്ന് തുന്നലുകൾ ഇടേണ്ടി വന്നു. പരിക്കേറ്റെങ്കിലും, നെറ്റിയിൽ ബാൻഡേജുമായാണ് എംഎൽഎ ഇന്ന് രാവിലെ വോട്ട് ചെയ്യുന്നതിനായി എത്തിയത്.
Read more

സി.വൈ.എം.എൽ. നാടകമേള: ‘ഭഗത് സിംഗ് പുലിമല പി.ഒ.’ മികച്ച നാടകം; സുരേഷ് ദിവാകരൻ മികച്ച സംവിധായകൻ

കോട്ടയം: ജൂബിലി തിരുനാളിനോടനുബന്ധിച്ച് സി.വൈ.എം.എൽ.ന്റെ ആഭിമുഖ്യത്തിൽ നടത്തിയ നാടകമേളയുടെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നാടകമായ ‘ഭഗത് സിംഗ് പുലിമല പി.ഒ.’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ‘കാഴ്ചബംഗ്ലാവ്’ ആണ് മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ഭഗത് സിംഗ് പുലിമല പി.ഒ.’ എന്ന നാടകം സംവിധാനം ചെയ്ത സുരേഷ് ദിവാകരൻ കരസ്ഥമാക്കി. മികച്ച നടനായി ഇതേ നാടകത്തിലെ അഭിനയത്തിന് കണ്ണൂർ വാസൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രീഷ്മ ഉദയ് ആണ് മികച്ച നടി. ‘താഴ്‌വാരം’ എന്ന നാടകത്തിലെ അഭിനയത്തിനാണ് […]
Read more

ജനസാഗരമായി പാലാ ഫുഡ് ഫെസ്റ്റിന് സമാപനം

കോട്ടയം : പാലാ ജൂബിലിയോടനുബന്ധിച്ച് പുഴക്കര മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിന് ഇന്ന് സമാപനമായി. പാലായ്ക്ക് ആഘോഷത്തിൻ്റെ പുതുരാവുകൾ സമ്മാനിച്ചുകൊണ്ട്, നിലയ്ക്കാത്ത ജനപ്രവാഹമാണ് ഫുഡ് ഫെസ്റ്റിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. വിവിധ രുചികളാൽ സമൃദ്ധമായ ഭക്ഷ്യമേളയിൽ ഇരിക്കാൻ ഇടമില്ലാത്ത വിധം കുടുംബങ്ങൾ ഒഴുകിയെത്തി. യുവതലമുറയെ ആകർഷിച്ച് ഡിജെ നൈറ്റുകൾ അരങ്ങേറിയപ്പോൾ പുഴക്കര മൈതാനി ആവേശത്തിമിർപ്പിലായി. പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് ജനനിബിഡമായ അന്തരീക്ഷത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ് പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്.
Read more

വോട്ട് ചെയ്യാതിരിക്കരുത്; പൗരധർമ്മം വിനിയോഗിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: വോട്ടവകാശം കൃത്യമായി വിനിയോഗിച്ച് പൗരധർമ്മം നിറവേറ്റണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ ഓർമ്മിപ്പിച്ചു. പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുർബാന മധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്. ആഘോഷങ്ങളുടെ തിരക്കിനിടയിലും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വവും പൗരധർമ്മവും മറക്കരുതെന്നും, വോട്ട് ചെയ്യുക എന്നുള്ളത് ജനാധിപത്യത്തിൻ്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് ആരും വോട്ട് ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ജനാധിപത്യം എന്തെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ നമുക്കുണ്ട്. ഭരണഘടന കാത്തുസൂക്ഷിക്കുന്ന […]
Read more

നവീകരണത്തിന്റെ ഭാഗമായി പാലാ നഗരസഭാ സ്റ്റേഡിയം അടച്ചു

കോട്ടയം : പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയം താത്കാലികമായി അടച്ചു. നഗരസഭയുടെ എൻജിനീയറിങ് വിഭാഗം അധികൃതർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 2 മുതൽ സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനവും മറ്റ് നിർമാണ പ്രവർത്തനങ്ങളല്ലാത്ത എല്ലാവിധ ഉപയോഗങ്ങളും പൂർണമായും നിരോധിച്ചിരിക്കുകയാണ്. നവീകരണ പ്രവൃത്തികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.നഗരസഭാ സെക്രട്ടറിക്ക് വേണ്ടി പാലാ നഗരസഭയാണ് 2025 ഡിസംബർ 1-ന് ഈ […]
Read more

പാലാ അമലോത്ഭവ ജൂബിലി തിരുനാൾ; ടൗണിൽ 8ന് ഗതാഗത നിയന്ത്രണം

കോട്ടയം : പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോടനുബന്ധിച്ച് 2025 ഡിസംബർ 8-ന് വൈകുന്നേരം പാലാ ടൗണിൽ വിപുലമായ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുകയെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാനമായും ടൗണിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് വാഹനങ്ങൾ ബൈപ്പാസ് വഴികളിലൂടെ തിരിച്ചുവിടും. കോട്ടയം ഭാഗത്ത് നിന്ന്:തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക്: പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി […]
Read more

പാലാ നഗരസഭയിൽ വോട്ടിംഗ് യന്ത്രങ്ങൾ കമ്മീഷനിംഗ് പൂർത്തിയാക്കി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലാ നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിംഗ് നടപടികൾ പൂർത്തിയാക്കി. നഗരസഭയിലെ 26 വാർഡുകളിലേക്കുമുള്ള വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ രാവിലെ 10 മണിയോടെയാണ് ഇ.വി.എം. സെറ്റിംഗ് ആരംഭിച്ചത്. ഓരോ വാർഡുകളിലെയും മെഷീനുകൾ ക്രമീകരിക്കുമ്പോൾ അതത് വാർഡുകളിലെ സ്ഥാനാർത്ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. റിട്ടേണിംഗ് ഓഫീസർ സത്യപാലൻ സി., അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാ ദേ, രേഖ എസ്, നഗരസഭാ സെക്രട്ടറി […]
Read more

ഏറ്റുമാനൂർ ഹൈവേയിൽ കാർ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺ ആർ കാർ (KL 17 H 0525) പൂർണ്ണമായും കത്തി നശിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന സണ്ണി ജോൺ കാറിൽ നിന്ന് തീപ്പൊരി (സ്‌പാർക്ക്) കണ്ടതിനെ തുടർന്ന് ഉടൻ പുറത്തിറങ്ങി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആളിപ്പടരുകയായിരുന്നു. പാലായിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് തീ പൂർണ്ണമായും […]
Read more

രുചി വൈവിധ്യങ്ങളുടെ ‘പാലാ ഫുഡ് ഫെസ്റ്റ് 2025’ന് ഇന്ന് തുടക്കം; 100 രൂപ ടിക്കറ്റെടുത്താൽ 5000 രൂപ സമ്മാനം

കോട്ടയം : ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങൾ പാലായുടെ മുറ്റത്തേക്ക് എത്തിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന് ഇന്ന് (ഡിസംബർ 5, വെള്ളിയാഴ്ച) പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്ത് തുടക്കമാകും. ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 5 മുതൽ 8 വരെയാണ് ഈ മഹാമേള നടക്കുന്നത്. 50-ൽ പരം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെൻ്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളും വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങളും ഫെസ്റ്റിൽ […]
Read more

കെഎം മാണി ജൂനിയർ എൽഡിഎഫ് പ്രചാരണത്തിൽ സജീവം; വീടുകൾ കയറി വോട്ടഭ്യർഥിച്ച് കെഎം മാണിയുടെ കൊച്ചുമകൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.യുടെയും നിഷ ജോസ് കെ. മാണിയുടെയും മകനും അന്തരിച്ച നേതാവ് കെ.എം. മാണിയുടെ കൊച്ചുമകനുമായ കെ.എം. മാണി ജൂനിയർ എൽ.ഡി.എഫ്. സ്ഥാനാർഥികൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം പൂർത്തിയാക്കിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിലും പങ്കെടുത്തു. പ്രാദേശിക നേതാക്കൾക്കൊപ്പം വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയാണ് കെ.എം. മാണി ജൂനിയർ നടത്തുന്നത്. ബെംഗളൂരുവിലെ ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer