Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചിന്മയി ശ്രീപദയ്ക്ക് വക്കീൽ നോട്ടീസ്; ‘വാന്മതി’ ഗാനത്തിൽ സംഗീതഭാഗങ്ങൾ പകർത്തിയെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗായിക ചിന്മയി ശ്രീപദയ്ക്ക് വക്കീൽ നോട്ടീസ്. തമിഴ് ഗാനമായ ‘വാന്മതി’യിലെ ചില വരികൾ അനുമതിയില്ലാതെ പകർത്തിയെന്ന ആരോപണത്തിലാണ് നടപടി. ഗായിക കൗശികി ചക്രവർത്തിയാണ് ചിന്മയിക്കും സംഗീതസംവിധായകൻ ഷബീർ സുൽത്താനും വക്കീൽ നോട്ടീസ് അയച്ചത്. അതേസമയം, ഗാനത്തിലെ വരികൾ പകർത്തിയതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ചിന്മയി പ്രതികരിച്ചു.

2015-ൽ ദർബാർ ഫെസ്റ്റിവലിൽ താൻ ആലപിച്ച സംഗീതഭാഗങ്ങൾ അനുമതിയോ അർഹമായ അംഗീകാരമോ നൽകാതെ ‘വാന്മതി’ എന്ന ഗാനത്തിൽ ഉപയോഗിച്ചെന്നാണ് കൗശികിയുടെ ആരോപണം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും കൗശികി വ്യക്തമാക്കി.

ആരോപണങ്ങൾക്കു പിന്നാലെ ഷബീർ സുൽത്താൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഗാനം നീക്കം ചെയ്തിട്ടുണ്ട്. കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ് ലഭിച്ചതായി ചിന്മയിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ചു.

ഒരു റെക്കോർഡിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ പാട്ടിലെ തന്റെ ഭാഗങ്ങൾ ആലപിക്കുക മാത്രമാണ് ചെയ്തതെന്നും നോട്ടീസും ഇൻസ്റ്റഗ്രാം റീലും കാണുന്നതുവരെ ഗാനത്തിൽ പകർത്തിയ ഭാഗങ്ങളുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ചിന്മയി വ്യക്തമാക്കി. വിഷയത്തിൽ ഷബീർ സുൽത്താൻ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix