Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവീകരണത്തിന്റെ ഭാഗമായി പാലാ നഗരസഭാ സ്റ്റേഡിയം അടച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയം താത്കാലികമായി അടച്ചു. നഗരസഭയുടെ എൻജിനീയറിങ് വിഭാഗം അധികൃതർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 2 മുതൽ സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനവും മറ്റ് നിർമാണ പ്രവർത്തനങ്ങളല്ലാത്ത എല്ലാവിധ ഉപയോഗങ്ങളും പൂർണമായും നിരോധിച്ചിരിക്കുകയാണ്.

നവീകരണ പ്രവൃത്തികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
നഗരസഭാ സെക്രട്ടറിക്ക് വേണ്ടി പാലാ നഗരസഭയാണ് 2025 ഡിസംബർ 1-ന് ഈ അറിയിപ്പ് പുറത്തിറക്കിയത്. സ്റ്റേഡിയം നവീകരണം പൂർത്തിയാകുന്നതോടെ കായിക പ്രേമികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Advertisement
WhiteswanTV Footer