Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി; പോളിംഗ് ഡിസംബർ 9-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ 9-ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ജില്ലയിൽ പോളിംഗ് നടക്കുക.

പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറ് മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാ വോട്ടർമാർക്കും ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുമെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന്, അതായത് ഞായറാഴ്ച (ഡിസംബർ 7) വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.

പോളിംഗ് നടക്കുന്ന ദിവസം (ഡിസംബർ 9) ജില്ലയിൽ പൊതു അവധിയായിരിക്കും. കൂടാതെ, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 8, 9 തീയതികളിൽ അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer