Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലാ സീറ്റിനായി അവകാശവാദമുന്നയിച്ച് എൻസിപി (ശരദ് പവാർ വിഭാഗം); എൽഡിഎഫിൽ സമ്മർദ്ദം ശക്തമാക്കാൻ തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് തിരികെ ലഭിക്കണമെന്ന ശക്തമായ ആവശ്യവുമായി എൻ.സി.പി ശരദ് പവാർ പക്ഷം രംഗത്ത്. ജനുവരി 8-ന് എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മുൻപ് എൻ.സി.പി സ്ഥാനാർത്ഥിയായി മാണി സി. കാപ്പൻ വിജയിച്ച മണ്ഡലമെന്ന നിലയിൽ പാലായിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമായതോടെയാണ് എൻ.സി.പിക്ക് പാലാ സീറ്റ് വിട്ടുനൽകേണ്ടി വന്നത്. എന്നാൽ, അവിടെ മത്സരിച്ച കേരള കോൺഗ്രസ് ചെയർമാൻ പരാജയപ്പെട്ട സാഹചര്യത്തിൽ, മണ്ഡലം തിരികെ വേണമെന്ന് എൽ.ഡി.എഫിൽ ആവശ്യപ്പെടുമെന്ന് നേതാക്കൾ അറിയിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂരാണ് യോഗത്തിൽ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ചർച്ചകൾക്കൊടുവിൽ യോഗം ഈ ആവശ്യം ഐകകണ്ഠ്യേന അംഗീകരിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ.സി.പിക്ക് അർഹമായ സീറ്റുകൾ നൽകാൻ എൽ.ഡി.എഫ് തയ്യാറായില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.

ഘടകകക്ഷികളെ അവഗണിച്ച് വലിയ പാർട്ടികൾ സീറ്റുകൾ പങ്കിട്ടെടുത്തെങ്കിലും, പാലാ നഗരസഭയിലുൾപ്പെടെ ഭരണം യു.ഡി.എഫിന് ലഭിച്ചത് തിരിച്ചടിയായെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസിന്റെ സഹായമില്ലാതെ തന്നെ മുൻപ് പാലായിൽ ജയിച്ച ചരിത്രമുള്ളതിനാൽ സീറ്റിന്മേലുള്ള അവകാശവാദം ന്യായമാണെന്നാണ് എൻ.സി.പി (എസ്) നിലപാട്.

Recent News

Advertisement
WhiteswanTV Footer