Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Jose K Mani

വാടിക്കരിഞ്ഞ് രണ്ടില, മാണി വിഭാഗം തകര്‍ന്നു; കരുത്ത് കാട്ടി ജോസഫ് ഗ്രൂപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കരുത്ത് കാട്ടി പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും […]
Read more

പിളരും, വളരും, പിരിയും… കേരള കോൺ​ഗ്രസുകൾക്കിത് അ​ഗ്നിപരീക്ഷ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേവലം കേവലം ഭരണം നിലനിർത്തുന്നതിന്റേയോ ഭരണമാറ്റത്തിന്റേയോ മാത്രം പോരാട്ടമല്ല. ചിലർക്കെല്ലാം നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ്. അതിൽ പ്രധാന നേതാക്കൾ മുതൽ പാർട്ടികൾ വരെ ഉണ്ട്. ചില പാർട്ടികൾ ഉദയം ചെയ്യും. ചിലത് കേരള രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകും, ചിലത് അമീബ പോലെ പിളർന്ന് പിളർന്ന് അങ്ങനെ എണ്ണം കൂടും. അതിൽ അവസാനം പറഞ്ഞ രണ്ട് സാധ്യതകളും തുറിച്ച് നോക്കുകയാണ് കേരള കോൺ​ഗ്രസ് പാർട്ടികളെ. കേരള കോൺ​ഗ്രസുകൾക്കിത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. നല്ല […]
Read more

ജോസ് കെ മാണിക്കെതിരെ വ്യാജ ആരോപണം; മാണി സി കാപ്പനെതിരെ പരാതി

പാലാ: പൊതു തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ മുന്‍പെങ്ങും ഉന്നയിക്കാത്ത ആരോപണങ്ങളുമായി മാണി സി കാപ്പന്‍ രംഗത്ത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി 9 കോടി രൂപ കൈക്കൂലി വാങ്ങി, ബിജെപിയില്‍ നിന്നും എട്ടുകോടി രൂപ വാങ്ങി ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വന്തം പാര്‍ട്ടിയുടെ സീറ്റുകള്‍ക്ക് ജോസ് കെ മാണി കൈക്കൂലി വാങ്ങി എന്നു […]
Read more

പാലായുടെ പ്രിയപ്പെട്ട മാണി സാർ ഓർമ്മയായിട്ട് 7 വര്ഷം

കേരള രാഷ്ട്രീയത്തിലെ അതികായനും പാലായുടെ വികസന ശില്പിയുമായ കെ.എം. മാണി വിടവാങ്ങിയിട്ട് നാളെ ഏഴ് വർഷം തികയുകയാണ്. സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രം രചിച്ച ആ വലിയ നേതാവിന്റെ ഓർമ്മ പുതുക്കാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാലാ ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ പാലാ കത്തീഡ്രൽ പള്ളിയിൽ രാവിലെ നടക്കുന്ന പ്രത്യേക കുർബാനയും തുടർന്ന് സെമിത്തേരിയിലെ കല്ലറയിൽ മെഴുകുതിരി കത്തിച്ചുള്ള പ്രാർത്ഥനയുമായി കുടുംബാംഗങ്ങളും അനുയായികളും അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ഒത്തുചേരും. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് […]
Read more

ജോസ് കെ മാണി മന്ത്രിയാകും, കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: മന്ത്രി സ്ഥാനത്ത് തുടരണമെന്ന് തനിക്ക് പ്രത്യേക ആഗ്രഹമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജോസ് കെ മാണി വീണ്ടും മന്ത്രിയാകുമെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് (ആർ) എന്ന വിഭാഗം ഉണ്ടാകില്ലെന്നും, മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തനിക്ക് വേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണിയുടെ പങ്ക് വളരെ വലുതാണെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. വിദ്യാഭ്യാസം […]
Read more

പാലായില്‍ ജോസ് കെ മാണി തന്നെ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. 12 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ ജനവിധി തേടിയിറങ്ങും. ഇക്കാര്യത്തില്‍ തീരുമാനമാകാത്തതായിരുന്നു പ്രഖ്യാപനം വൈകിയതിന് പിന്നിലെ കാരണം. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ തന്നെ മത്സരിക്കും. കാഞ്ഞിരപ്പിള്ളി- ഡോ. എന്‍ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണന്‍, തൊടുപുഴ- സിറിയക് ചാഴിക്കാടന്‍, പിറവം- സാബു കെ […]
Read more

ഭരണപരാജയം മറച്ചുവെക്കാൻ ജനകീയ യാത്ര; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ […]
Read more

ജോസഫും എൽഡിഎഫിലേക്കോ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് ജോസ് കെ മാണി എത്തിയിരിക്കുന്നത്. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം […]
Read more

പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള മത്സരം ആവര്‍ത്തിക്കും

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും മാണി സി. കാപ്പനും ജോസ് കെ. മാണിയും മത്സരിക്കും. ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി രംഗത്തെത്തുന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരം ഉറപ്പാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും മൂന്ന് പേരും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. മൂന്ന് തവണ കെ.എം. മാണിയോട് പരാജയപ്പെട്ട എൻസിപി സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ എംഎൽഎയായി. കേരള കോൺഗ്രസ് എൽഡിഎഫിൽ ചേർന്നതോടെ, സിറ്റിങ് എംഎൽഎയായ മാണി സി. കാപ്പനെ മാറ്റി ജോസ് കെ. […]
Read more

കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കെ ജോസ് കെ. മാണി കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ഫോർട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. അരമണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളില്ലെന്ന് ജോസും ബിഷപ്പും മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ പാർട്ടി എടുത്ത രാഷ്ട്രീയ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സഭാ നേതൃത്വത്തെ വിവരം അറിയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്നാണ് സൂചന. ഇതിനിടെ, യുഡിഎഫിലേക്ക് പ്രവേശനം നഷ്ടപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന വിമർശനം […]
Read more
Advertisement
WhiteswanTV Footer