Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജോസ് കെ മാണി മന്ത്രിയാകും, കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല: റോഷി അഗസ്റ്റിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മന്ത്രി സ്ഥാനത്ത് തുടരണമെന്ന് തനിക്ക് പ്രത്യേക ആഗ്രഹമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജോസ് കെ മാണി വീണ്ടും മന്ത്രിയാകുമെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് (ആർ) എന്ന വിഭാഗം ഉണ്ടാകില്ലെന്നും, മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തനിക്ക് വേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണിയുടെ പങ്ക് വളരെ വലുതാണെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. വിദ്യാഭ്യാസം മുതൽ രാഷ്ട്രീയ വളർച്ച വരെ എല്ലായിടത്തും മാണി സാർ കൂടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ കുടുംബത്തോടും രാഷ്ട്രീയ പാരമ്പര്യത്തോടും നീതി പുലർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് എം മാത്രമേ നിലനിൽക്കൂ എന്നും, അതിൽ താനും ജോസ് കെ മാണിയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണിയാണ് പാർട്ടിയുടെ നേതാവെന്നും, തങ്ങളെയൊന്നിച്ച് വേർപെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ യാതൊരു തർക്കവും ഇല്ലെന്നും, മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് അടിസ്ഥാനമില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കേരള കോൺഗ്രസിനെ എൽഡിഎഫിനൊപ്പം നിലനിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recent News

Advertisement
WhiteswanTV Footer