Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ROSHY AUGUSTINE

മലങ്കര ടൂറിസം പദ്ധതി ക്രമക്കേട്; അന്വേഷണത്തോട് സഹകരിക്കും: റോഷി അഗസ്റ്റിൻ

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണെന്ന് മുൻ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും, തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര പദ്ധതി സംസ്ഥാനത്തെ ആദ്യ ഇറിഗേഷൻ ടൂറിസം പദ്ധതിയാണെന്നും ഇത് പരിസ്ഥിതി സൗഹൃദ രീതിയിലുള്ള പദ്ധതിയാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പദ്ധതിക്കായി സർക്കാർ ഒരു രൂപ പോലും മുടക്കുന്നില്ലെന്നും, വരുമാനം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിക്ക് 96.5 ശതമാനം ലാഭം […]
Read more

മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേട്; റോഷി അ​ഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം

ഇടുക്കി: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് മേധാവിയുടെ നിർദേശം. പരാതിപ്രകാരം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ ഗുരുതര […]
Read more

മലങ്കര ടൂറിസം പദ്ധതിയിൽ അഴിമതി ആരോപണം;മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

ഇടുക്കി:ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. പദ്ധതിയുടെ നടത്തിപ്പും ടെൻഡർ നടപടികളും ക്രമവിരുദ്ധമായാണ് നടന്നതെന്നും ഇതിൽ വൻതോതിലുള്ള അഴിമതി ഒളിഞ്ഞിരിപ്പുണ്ടെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ഏകദേശം 112 കോടി രൂപ ചെലവ് വരുന്ന ബൃഹത്തായ പദ്ധതിയുടെ ടെൻഡർ ഒരു സ്വകാര്യ ഏജൻസിക്ക് നൽകിയതിൽ അസ്വാഭാവികമായ തിടുക്കവും ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴയിലെ പ്രാദേശിക കോൺഗ്രസ് നേതാവായ ബേബി ജോസഫാണ് വിജിലൻസിനെ […]
Read more

റോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി

കോട്ടയം: റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞതാണ് പാർട്ടിയുടെ നാശത്തിന് കാരണം എന്നാണ് വിമർശനം. യോഗത്തിൽ ഭൂരിഭാഗം നേതാക്കളും യുഡിഎഫ് പ്രവേശനം തള്ളിയതിനെ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് പ്രവേശനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നിലപാടിന് വിപരീതമായി റോഷി അഗസ്റ്റിൻ എടുത്ത സമീപനം തിരിച്ചടിയായി. പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികൾ ആണ് മുന്നണി മാറ്റ ചർച്ചകൾക്ക്‌ […]
Read more

കേരള കോൺഗ്രസ് എമ്മിൽ അതൃപ്‌തി; തോൽവിക്ക് കാരണം റോഷി അഗസ്റ്റിനെന്ന് വിമർശനം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് (എം)യിൽ അസന്തോഷം ശക്തമാകുന്നു. പാർട്ടിയുടെ പരാജയത്തിന് കാരണം റോഷി അഗസ്റ്റിൻ ആണെന്നാണ് സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചത്. മുന്നണി മാറ്റാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും, ഇതോടെ പാർട്ടി വലിയ തിരിച്ചടി നേരിട്ടുവെന്നുമാണ് വിമർശനം. പാർട്ടി അണികൾക്കിടയിൽ റോഷിക്കെതിരെ അമർഷം ഉയരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അഴിമതിയടക്കമുള്ള ആരോപണങ്ങളും ഉയർത്തപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രമോദ് നാരായണനെതിരെയും വിമർശനം ഉയരുന്നു. യുഡിഎഫുമായി നടന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് […]
Read more

ജോസ് കെ മാണി മന്ത്രിയാകും, കേരള കോണ്‍ഗ്രസ് (ആർ) ഉണ്ടാകില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: മന്ത്രി സ്ഥാനത്ത് തുടരണമെന്ന് തനിക്ക് പ്രത്യേക ആഗ്രഹമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫും ജോസ് കെ മാണിയും വിജയിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജോസ് കെ മാണി വീണ്ടും മന്ത്രിയാകുമെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് (ആർ) എന്ന വിഭാഗം ഉണ്ടാകില്ലെന്നും, മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തനിക്ക് വേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കെ എം മാണിയുടെ പങ്ക് വളരെ വലുതാണെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. വിദ്യാഭ്യാസം […]
Read more

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ തമ്മിൽ കനത്ത പോരാട്ടം നടക്കാൻ തയ്യാറെടുക്കുന്ന ഒരു മണ്ഡലം തന്നെയാണ് ഇടുക്കി. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടും, ചത്താലും വിട്ടുകൊടുക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാടും ഇപ്പോൾ വലിയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. വലത് മണ്ഡലമെങ്കിലും എന്നും തനിക്കൊപ്പം നിൽക്കുന്ന […]
Read more
Advertisement
WhiteswanTV Footer