Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെ എം മാണിയുടെ 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ; പ്രകാശനം ജനുവരി 10-ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലും ക്ഷേമ രാഷ്ട്രീയത്തിലും സമാനതകളില്ലാത്ത മുദ്രപതിപ്പിച്ച മുൻ ധനകാര്യ മന്ത്രി കെ.എം. മാണി നിയമസഭയിൽ അവതരിപ്പിച്ച 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. കേവലമൊരു വരവുചെലവ് കണക്കിനപ്പുറം, സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച കാരുണ്യ ബനവലന്റ് ഫണ്ട്, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയ ഒട്ടനവധി ജനക്ഷേമ പദ്ധതികളുടെ രൂപരേഖയായ ഈ ബഡ്ജറ്റുകൾ കേരളത്തിന്റെ വികസന ചരിത്രത്തിലെ അമൂല്യരേഖകളാണ്.

2026 ജനുവരി 10-ന് രാവിലെ 11.30-ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നത്. ശ്രീ. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ പുസ്തകം പ്രകാശനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങും.

ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ ശ്രീ. ജോബ് മൈക്കിൾ, ശ്രീ. പ്രമോദ് നാരായൺ, ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എം.എൽ.എ ഡോ. സ്റ്റീഫൻ ജോർജ്, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവർ പങ്കെടുത്ത് സംസാരിക്കും. കേരളത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിൽ നാഴികക്കല്ലായ ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി ഡോ. എൻ. ജയരാജ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer