Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സീപ്പ് സൂപ്പർ ലീഗിന് തുടക്കം; ആദ്യ വിജയം കാഞ്ഞിരത്താനം സെന്റ് ജോൺസിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം :”Say No to Drugs, Yes to Sports” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന് ഔദ്യോഗികമായി തുടക്കമായി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വെച്ച് 2026 ജനുവരി 4-ന് നടന്ന ചടങ്ങിൽ ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു.

പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി. ജോസ് കെ. മാണി ലീഗിന്റെ ഔദ്യോഗിക മാച്ച് ബോൾ പ്രകാശനം നിർവഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലി സണ്ണി, മെമ്പർ ഉഷാ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഫുട്ബോളിൽ ഒരു പുതിയ കായിക സംസ്കാരത്തിന് തുടക്കം കുറിക്കുന്ന ലീഗാണിത്.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിനെ കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈസ്കൂൾ തകർത്തുകൊണ്ട് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെന്റ് ജോൺസ് വിജയം നേടിയത്. ലീഗിലെ അടുത്ത മത്സരം ചെവാഴ്ച കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ നടക്കും. ഈ മത്സരത്തിൽ ആതിഥേയർ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കടനാടിനെ നേരിടും.

Recent News

Advertisement
WhiteswanTV Footer