Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലാ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി; യു.ഡി.എഫിന് മികച്ച വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പാലാ നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു. അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ഒരെണ്ണം എൽ.ഡി.എഫിന് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷന്മാർ ഇവരാണ്:

  • വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി: പ്രിൻസി സണ്ണി
  • ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി: രജിത പ്രകാശ്
  • ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി: ബിജു വരിക്കാനി
  • പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി: ടോണി തൈപ്പറമ്പിൽ
  • വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി: ജിജി ബൈജു കൊല്ലംപറമ്പിൽ

യു.ഡി.എഫ് വൻ വിജയം നേടിയ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ നിരയിൽ നിന്ന് എൽ.ഡി.എഫ് (കേരള കോൺഗ്രസ് എം) പ്രതിനിധിയായ ജിജി ബൈജുവിന് മാത്രമാണ് അധ്യക്ഷ പദവി നേടാനായത്. പാലാ ഡി.ഇ.ഒ സത്യപാലൻ തിരഞ്ഞെടുപ്പ് വരണാധികാരിയായി പ്രവർത്തിച്ചു. പുതിയ ഭരണസമിതി അധികാരമേറ്റതോടെ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix