Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകത്തെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി യു.ഡി.എഫ് മെമ്പർമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പഞ്ചായത്തിലെ ബോട്ട് ജെട്ടി മുതൽ കോണത്താറ്റ് പാലം വരെയുള്ള തോട്ടിലെ പോളശല്യം പരിഹരിക്കണമെന്നും യാത്രക്കാർക്കായി ബസ് ബേയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നിവേദനം നൽകി. പായലും പുല്ലും നിറഞ്ഞ് തോട് ഗതാഗതയോഗ്യമല്ലാതായതോടെ മത്സ്യത്തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് അംഗങ്ങളായ സലീമ ശിവാത്മജൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ, ടിറ്റു ലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ കണ്ടത്.

തോട്ടിലെ പോള നീക്കം ചെയ്യുന്നതിനൊപ്പം തന്നെ, ബസ് ബേയിൽ ഇന്റർലോക്ക് കട്ടകൾ പാകി യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉന്നയിച്ച രണ്ട് കാര്യങ്ങളും അടിയന്തര പ്രാധാന്യമുള്ളതാണെന്നും ഇവയിൽ എത്രയും വേഗം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയതായി അംഗങ്ങൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix