Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കില്‍ സമരം നയിച്ചേനെ: ചെറിയാന്‍ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്നത്തു പത്മനാഭനും ആര്‍. ശങ്കറും ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു.ശബരിമലയില്‍ 1950 ജൂണ്‍ 15 ന് അഗ്‌നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പ്രസിഡണ്ട് മന്നത്തു പത്ഭനാഭന്‍, ബോര്‍ഡ് അംഗം ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര നവീകരണം നടത്തിയത്. 1951 മേയ് 18 ന് പുതിയ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. പതിനെട്ടാം പടിയുടെ പുനര്‍നിര്‍മ്മാണവും നടത്തി. ദ്വാരപാലക ശില്‍പങ്ങളും അക്കാലത്താണ് ഉണ്ടായത്.

1958-ല്‍ കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗ നിയമനത്തിലും ചില കരാറുകളിലും ക്രമക്കേടുണ്ടായപ്പോള്‍ മന്നവും ശങ്കറും പ്രതിഷേധ സമരം നടത്തി. ഒരു സമഗ്ര ദേവസ്വം നിയമത്തിനു വേണ്ടി അവര്‍ ശബ്ദമുയര്‍ത്തി.

1962-ല്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശബരിമല ക്ഷേത്ര വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 1985-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പതിനെട്ടാംപടി പഞ്ചലോഹംകൊണ്ട് പൊതിഞ്ഞത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2016-ല്‍ സ്വര്‍ണ്ണ കൊടിമരം പുതുക്കിയത്.

തെരഞ്ഞെടു ലക്ഷ്യമാക്കി അടവുനയത്തിന്റെ ഭാഗമായി ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല വികസനത്തിന്റെ ശില്പികളാവാന്‍ ശ്രമിച്ചവരാണ് പല ഘട്ടങ്ങളിലായി സ്വര്‍ണ്ണ കൊള്ള നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത ഹിന്ദു സമുദായ സംഘടനകള്‍ക്കെല്ലാം സ്വര്‍ണ്ണ കൊള്ളക്കെതിരെ സമരം നടത്താന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer