ന്യൂഡല്‍ഹി: മൂന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നത് തീരുമാനമായില്ല. മൂന്ന് നേതാക്കളും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ശക്തമായി വാദിച്ചതിനാല്‍ ഒറ്റപ്പേരിലേക്ക് എത്താനായില്ല എന്ന സൂചനയാണ് വരുന്നത്. കാത്തിരിക്കുക, തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും എന്നാണ് ദീപദാസ് മുന്‍ഷി അറിയിച്ചിരിക്കുന്നത്.
കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തകരോട് സംയമനം പാലിക്കാനും ഫ്‌ളക്‌സുകളും ബോര്‍ഡുകളും എടുത്ത് മാറ്റാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഇനി തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത ആരും തന്നില്ല. ചിലപ്പോള്‍ ദിവസങ്ങള്‍ നീളാം.


