Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Cherian Philip

മണിശങ്കർ അയ്യർ സിപിഎം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ സി.പി.എം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കർ അയ്യർ. കേരള സർക്കാർ യാത്രാ കൂലിയും താമസ സൗകര്യവും നൽകിയാണ് മണിശങ്കർ അയ്യരെ ക്ഷണിച്ചു വരുത്തിയത്. ഇപ്പോൾ അയ്യർ നാടോടിക്കാറ്റ് എന്ന സിനിമയിലെ പവനായിയാണ്. അമ്പതു വർഷത്തെ ത്യാഗപൂർണ്ണമായ രാഷ്ട്രീയ പാരമ്പര്യമുള്ള വേണുഗോപാലിനെ വിമർശിക്കാൻ ആകാശത്തുനിന്നും നൂലിൽ കെട്ടിയിറക്കിയ കാറ്റുപോയ ബലൂണായ മണിശങ്കർ അയ്യർക്ക് ഒരു അർഹതയുമില്ല. താനൊരു കരിയറിസ്റ്റ് ആയതു കൊണ്ടാണ് ശശി തരൂരിനെയും ഒരു കരിയറിസ്റ്റ് […]
Read more

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ചു ലോക കേരള സഭ സമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം. പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. […]
Read more

എം.എ. ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: എം.എ. ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണ്. വീട്ടിലായാലും പാർട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എൻ്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്കു പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാൻ കൗതുകപൂർവ്വം നോക്കിയിട്ടുണ്ട്. എം.എ. ബേബിയുടെ […]
Read more

ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും 4 ലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല. വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ ഫ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. 2017-ൽ 6.25 […]
Read more

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: യുവത്വത്തിന് വിജയസാദ്ധ്യത കൂടുതലായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രമുഖ യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കളെ പരിഗണിക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജനീഷ് , വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡണ്ട് അരിത ബാബു, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്, കെ.എസ് യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് സീറ്റ് നൽകണം. യൂത്ത് കോൺഗ്രസിൻ്റെ മറ്റു ഭാരവാഹികളിൽ പലരും സീറ്റിന് അർഹരാണ്. ഇതുവരെയും അവസരം […]
Read more

മന്നവും ശങ്കറും ജീവിച്ചിരുന്നെങ്കില്‍ സമരം നയിച്ചേനെ: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: മന്നത്തു പത്മനാഭനും ആര്‍. ശങ്കറും ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു.ശബരിമലയില്‍ 1950 ജൂണ്‍ 15 ന് അഗ്‌നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പ്രസിഡണ്ട് മന്നത്തു പത്ഭനാഭന്‍, ബോര്‍ഡ് അംഗം ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര നവീകരണം നടത്തിയത്. 1951 മേയ് 18 ന് പുതിയ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. പതിനെട്ടാം പടിയുടെ പുനര്‍നിര്‍മ്മാണവും നടത്തി. ദ്വാരപാലക ശില്‍പങ്ങളും അക്കാലത്താണ് ഉണ്ടായത്. 1958-ല്‍ കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ദേവസ്വം ബോര്‍ഡ് […]
Read more

എൻ.എസ്.എസും എസ്.എൻ.ഡി.പി യും സമരത്തിനിറങ്ങണം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തുപുരം: ശബരിമലയിലെ സ്വർണ്ണ കൊള്ളക്കെതിരെ എൻ.എസ്.എസ്, എസ് എൻ.ഡി.പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകൾ പ്രതിഷേധ സമരത്തിനിറങ്ങണം.സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിയായ ഹിന്ദു സംഘടനകൾക്കെല്ലാം ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കാനുള്ള ബാദ്ധ്യതയുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് അടിത്തറ പാകിയതും ശബരിമല ക്ഷേത്ര വികസനത്തിന് മുൻകൈ എടുത്തതും 1950-ൽ പ്രഥമ പ്രസിഡണ്ട് മന്നത്തുപത്മനാഭനും, ബോർഡ് അംഗം ആർ. ശങ്കറുമാണ്. അന്ന് മന്നം എൻ. എസ്. എസ് പ്രസിഡണ്ടും ആർ.ശങ്കർ എസ് എൻ.ഡി.പി പ്രസിഡണ്ടുമായിരുന്നു.1958 ൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ […]
Read more

അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അളവറ്റ അഴിമതിപ്പണം മക്കളുടെ പേരില്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകാരില്‍ നിന്നും സാധന സാമഗ്രികള്‍ വാങ്ങുന്ന കമ്പനികളില്‍ നിന്നും കമ്മീഷനായി ലഭിച്ച ഭീമമായ തുകയാണ് ബാങ്കു നിക്ഷേപമായി മാറിയിട്ടുള്ളത്. അഴിമതിപ്പണം റിവേഴ്‌സ് ഹവാലയിലൂടെ വെളുപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നുള്ള പണം ചില കടലാസ് കമ്പനികളിലേക്ക് അയയ്ക്കുകയും അവര്‍ നാട്ടിലുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ലോക കേരളസഭയില്‍ അവിഹിതമായി അംഗത്വം നേടിയ ചില അവതാരങ്ങള്‍ […]
Read more

തെരുവുനായ ശല്യം; സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്

ദില്ലിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ ആറാഴ്ചക്കകം പിടികൂടി അഭയ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന പുതിയ സുപ്രീം കോടതി വിധി നഗര സ്വഭാവമുള്ള കേരളത്തിലും നടപ്പാക്കണം. തെരുവുനായ ശല്യം ഭീകര പ്രശ്നമാണെന്നു പറയുന്ന സുപ്രീകോടതി, നായ്ക്കളെ പിടികൂടുന്നതിനെ തടസ്സപ്പെടുത്തുന്നവർ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന് താക്കീത് നൽകിയിട്ടുണ്ട്. പേവിഷബാധപരത്തുന്ന തെരുവുനായ് ശല്യത്തെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതി നിർദേശം സുപ്രീം കോടതി വിധിയോടെ കൂടുതൽ പ്രസക്തമാണ്. കേരളത്തിൽ അഞ്ചു വർഷത്തിനുള്ളിൽ 13 ലക്ഷം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 […]
Read more

കള്ളവോട്ടിന് സി.പി.എം സ്റ്റഡിക്ലാസ്: ചെറിയാൻ ഫിലിപ്പ്

പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടർ പട്ടികയിൽ കള്ളവോട്ടുകൾ ചേർക്കാനും ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി.പി.എം പ്രവർത്തന പരിപാടിയിലെ മുഖ്യ ഇനം. വർഷങ്ങളായി പലയിടത്തും സി.പി.എം ജയിക്കുന്നത് കള്ളവോട്ടുകൾ കൊണ്ടാണ് . വോട്ടർ പട്ടിക പുതുക്കുന്നതോടൊപ്പം അണികൾ വിവിധ പ്രദേശങ്ങളിൽ ഒന്നിലധികം വോട്ടു ചേർക്കും. തെരഞ്ഞെടുപ്പു വേളയിൽ വിരലിലെ മഷി അടയാളം മായിക്കുന്നതിനുള്ള രാസ ദ്രാവകം എല്ലാ ബൂത്തിലും രഹസ്യമായി വിതരണം ചെയ്യും. പാർട്ടി ഗ്രാമങ്ങളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബൂത്തുകൾ കയ്യടക്കി വോട്ടു […]
Read more

Recent News

Advertisement
WhiteswanTV Footer