Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണിശങ്കർ അയ്യർ സിപിഎം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ സി.പി.എം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കർ അയ്യർ. കേരള സർക്കാർ യാത്രാ കൂലിയും താമസ സൗകര്യവും നൽകിയാണ് മണിശങ്കർ അയ്യരെ ക്ഷണിച്ചു വരുത്തിയത്. ഇപ്പോൾ അയ്യർ നാടോടിക്കാറ്റ് എന്ന സിനിമയിലെ പവനായിയാണ്.

അമ്പതു വർഷത്തെ ത്യാഗപൂർണ്ണമായ രാഷ്ട്രീയ പാരമ്പര്യമുള്ള വേണുഗോപാലിനെ വിമർശിക്കാൻ ആകാശത്തുനിന്നും നൂലിൽ കെട്ടിയിറക്കിയ കാറ്റുപോയ ബലൂണായ മണിശങ്കർ അയ്യർക്ക് ഒരു അർഹതയുമില്ല. താനൊരു കരിയറിസ്റ്റ് ആയതു കൊണ്ടാണ് ശശി തരൂരിനെയും ഒരു കരിയറിസ്റ്റ് ആയി അയ്യർ ചിത്രീകരിച്ചത്.

ആത്മകഥയിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ക്രൂരമായി അധിക്ഷേപിച്ച മണിശങ്കർ അയ്യർ കോൺഗ്രസിൻ്റെ ശത്രുവാണ്. സി.പി.എം ൽ നിന്നുള്ള വ്യാപക കൊഴിഞ്ഞു പോക്കിന് തടയിടാനാണ് മണിശങ്കർ അയ്യരെ പോലെയുള്ള കത്തി തീർന്ന കതിനാ വെടികളെ സി.പി.എം കേരളത്തിൽ ഇറക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer