Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി വന്നതുകൊണ്ടല്ല സ്വകാര്യ ബസുകൾ കുറഞ്ഞത്; ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വന്നതുകൊണ്ടല്ല സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് മേഖലയോ കെഎസ്ആർടിസിയോ തകരുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി പദ്ധതി പൊതുജനങ്ങളെ പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആകർഷിച്ചു. പദ്ധതിയിലൂടെ കെഎസ്ആർടിസിയിൽ 14 കോടി യാത്രകൾ നടന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 101 ശതമാനം വർധനയുണ്ടായി. എന്നാൽ പദ്ധതിയുടെ വിജയത്തിന്റെ പേരിൽ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലാകണമെന്ന് സർക്കാരിന് അഭിപ്രായമില്ലെന്നും മന്ത്രി വ്യക്തമാക്കി.

2001 മുതൽ പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതുവരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞതിൽ മന്ത്രി വിശദീകരണം നൽകിയത്. ഈ കാലയളവിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ എണ്ണം 19,000ൽ നിന്ന് 13,000 ആയി കുറഞ്ഞു. പ്രിയദർശിനി പദ്ധതിക്ക് മുമ്പുതന്നെ ബസുകളുടെ എണ്ണത്തിൽ 18 ശതമാനം കുറവുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നികുതിയായിരുന്നു മേഖലയിലെ പ്രധാന പ്രശ്നം. എന്നാൽ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ബജറ്റിൽ സ്വകാര്യ ബസുകളുടെ നികുതി 50 ശതമാനമായി കുറച്ചു. പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കൈയുംകെട്ടി നോക്കിനിൽക്കുന്ന സമീപനമല്ല സർക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കാലം സ്വകാര്യ ബസ് മേഖലയ്ക്കും കെഎസ്ആർടിസിക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കൊവിഡ് കാലത്തിനുശേഷം 2020 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സ്വകാര്യ ബസുകളുടെ എണ്ണത്തിൽ 16 ശതമാനം കുറവുണ്ടായിട്ടുണ്ട്. കെഎസ്ആർടിസിയുടെ ബസുകളുടെ എണ്ണവും 7,588ൽ നിന്ന് 5,700 ആയി കുറഞ്ഞു. പൊതുഗതാഗത സംവിധാനം മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പരസ്പരം പൂരകങ്ങളായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ വിശദമായി പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix