Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ മോഷണക്കേസ് പ്രതിയെ വിട്ടയച്ചു; പ്രതിഷേധത്തിന് പിന്നാലെ വീണ്ടും അറസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ മോഷണക്കേസ് പ്രതിയെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കോഴിക്കോട് അരക്കിണർ സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് പിടിയിലായത്.

കൊണ്ടോട്ടിക്ക് സമീപം പേങ്ങാട് ഐക്കരയിലെ മേച്ചേരി ഫൈസലിന്റെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് മോഷണം നടന്നത്. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ പുതുക്കിപ്പണിയുന്ന വീടിന്റെ മുകളിലൂടെ കയറി അകത്തുകടന്ന പ്രതി 80,000 രൂപ മോഷ്ടിച്ചതായാണ് പരാതി. ഇതിനിടെ ഫൈസലിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

മോഷണം ശ്രദ്ധയിൽപ്പെട്ട ഫൈസലിന്റെ മകൾ ബഹളംവെച്ചതോടെ വീട്ടുകാരും സമീപവാസികളും ഓടിയെത്തി പ്രതിയെ പിടികൂടി. തുടർന്ന് കൊണ്ടോട്ടി പൊലീസിന് കൈമാറി.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പുറത്തിറങ്ങിയ പ്രതി വീണ്ടും ഫൈസലിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വീട്ടുപരിസരത്തുണ്ടായിരുന്ന സ്കൂട്ടറുമായി ഇയാൾ കടന്നുകളയുകയും ചെയ്തു.

പ്രതിയുടെ കൈവശം കഞ്ചാവും മാരകായുധവും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിയെ വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വീണ്ടും അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്.

വ്യാഴാഴ്ച കോഴിക്കോട് നിന്നാണ് മുഹമ്മദ് ഇർഫാനെ വീണ്ടും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix