Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വകാര്യ ബസ് സമരം പിൻവലിച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കുന്നതിനും പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമാനുസൃതമായി നടപ്പാക്കുന്നതിനും ചർച്ചയിൽ ധാരണയായി.

അതേസമയം, ബസ് ചാർജ് വർധനവും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുന്നതും സംബന്ധിച്ച് നിലവിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു. ഈ ആവശ്യങ്ങളിൽ ഉടൻ അനുകൂല തീരുമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയെങ്കിലും മറ്റ് വിഷയങ്ങളിൽ ധാരണയായതോടെയാണ് സമരം പിൻവലിക്കാൻ ഉടമകൾ തയ്യാറായത്.

അതിനിടെ, കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിശോധിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.

സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവാണ് സമിതി അധ്യക്ഷൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ. എന്നിവർ അംഗങ്ങളാണ്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫാണ് സമിതി കൺവീനർ.

ആറാഴ്ചയ്ക്കുള്ളിൽ പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരം പിൻവലിച്ചതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix