സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. മറ്റന്നാൾ സമരം പ്രഖ്യാപിക്കാനാണ് തീരുമാനം. മിനിമം യാത്രാ നിരക്ക് 15 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാൻ റൂട്ടുകളിലും സർവീസ് സമയങ്ങളിലും മാറ്റം വരുത്തണമെന്നാണ് വിദഗ്ധ സമിതി […]
Read more