Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ധന സർചാർജ് ഉയർത്തി ഇൻഡിഗോ; നാളെ മുതൽ വിമാന ടിക്കറ്റ് നിരക്ക് കൂടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വിമാന ഇന്ധന വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 6 മുതൽ നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടുമെന്നുറപ്പ്.

യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾക്കും സർചാർജ് വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്. 500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 രൂപയാക്കി ഉയർത്തി. നിലവിലിത് 275 രൂപയാണ്, 501 മുതൽ 1,000 കിലോമീറ്റർവരെ ദൂരമുള്ള വിമാന യാത്രയ്ക്ക് 600 രൂപയാണ് സർചാർജ്. 400 രൂപയിൽനിന്നാണ് 600 ആക്കി ഉയർത്തിയത്.

1,001 മുതൽ 1,500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഈ തുക 900 രൂപയും 1,501 മുതൽ 2,000 കിലോമീറ്റർവരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജായി 1,300 രൂപയായിരിക്കും ഈടാക്കുക. നിലവിലിത് യഥാക്രമം 600 രൂപ, 800 രൂപ ,950 രൂപ എന്നിങ്ങനെയായിരുന്നു. ആഭ്യന്തര റൂട്ടുകളിലെ നിരക്കാണിത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix