Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിൽ സാനിറ്ററി മാലിന്യം വർധിക്കുന്നു; കൂടുതൽ സംസ്കരണ പ്ലാന്റുകൾ വേണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ സാനിറ്ററി പാഡുകൾ, ടാംപോണുകൾ, ഡയപ്പറുകൾ തുടങ്ങിയ സാനിറ്ററി മാലിന്യങ്ങളുടെ അളവ് വർധിക്കുന്നു. ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ കുറവായതിനാൽ മാലിന്യം വലിയ പാരിസ്ഥിതിക പ്രശ്നമായി മാറുകയാണ്.

കേരളത്തിൽ പ്രതിദിനം ഏകദേശം 200 ടൺ ഡയപ്പർ മാലിന്യം ഉണ്ടാകുന്നതായാണ് കണക്ക്. സാനിറ്ററി പാഡുകളിൽ ഏകദേശം 75 ശതമാനവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളാണ്. ഇവ മണ്ണിൽ ഉപേക്ഷിച്ചാൽ പൂർണമായി വിഘടിക്കാൻ നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരും.

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സാനിറ്ററി മാലിന്യം വീടുകളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന സംവിധാനമില്ല. ഇതോടെ പലരും മാലിന്യം കുഴിച്ചിടുകയോ കത്തിക്കുകയോ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നു. ശരീരദ്രവങ്ങളും രോഗാണുക്കളും പ്ലാസ്റ്റിക്കും അടങ്ങിയ ഇത്തരം മാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ആരോഗ്യത്തിനും പരിസ്ഥിതിക്കും അപകടകരമാണ്. മണ്ണും വെള്ളവും മലിനമാകാനും ഇത് കാരണമാകുന്നു.

നിലവിൽ സാനിറ്ററി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്ലാന്റ് തിരുവനന്തപുരത്തെ വർക്കലയിലാണ് പ്രവർത്തിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ നിയന്ത്രണത്തിലുള്ള പ്ലാന്റ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രവർത്തനം ആരംഭിച്ചത്. വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ഇവിടെ സംസ്കരിക്കുന്നു. പ്രതിദിനം രണ്ട് ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.

ഉയർന്ന താപനിലയിൽ മാലിന്യം കത്തിച്ച് ചാരമാക്കുന്നതാണ് ഇവിടെ ഉപയോഗിക്കുന്ന രീതി. ഈ ചാരം മണ്ണിനൊപ്പം ചേർത്ത് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നു. മാലിന്യം കത്തുമ്പോൾ ഉണ്ടാകുന്ന വിഷവാതകങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ ശുദ്ധീകരിച്ച ശേഷമാണ് പുറത്തേക്ക് വിടുന്നത്. പുകയിൽ അപകടകരമായ ഘടകങ്ങളില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകളും നടത്തുന്നുണ്ട്.

വർക്കലയിലെ പ്ലാന്റ് മാതൃകയാക്കി സംസ്ഥാനത്തെ സാനിറ്ററി മാലിന്യ പ്രശ്നം പരിഹരിക്കാൻ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ദിനംപ്രതി വർധിക്കുന്ന മാലിന്യത്തിന്റെ അളവ് കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix