മലപ്പുറം: കുറ്റിപ്പുറത്ത് ഫാമിൽ നിന്ന് പശുവിനെ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റിപ്പുറം കൊളക്കാട് സ്വദേശി കൈപ്പള്ളി ഷാഹുൽ ഹമീദ്, പേരശ്ശന്നൂർ അവക്കാട്ട് പറമ്പിൽ മധു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കുറ്റിപ്പുറം കണ്ണാംപറമ്പ് സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. പശുവിനെ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ ഇവരെ പിന്തുടർന്നു. തുടർന്ന് ഇരുവരെയും പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.



