പാപ്പനംകോട് സാനിറ്ററി ഷോപ്പിൽ മോഷണം; 29കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി ജസീമിനെ (29) നേമം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽനിന്ന് 52,000 രൂപയും മൊബൈൽ ഫോണും മോഷണം പോയെന്ന പരാതിയിലാണ് നടപടി. ശനിയാഴ്ച പുലർച്ചെയാണ് പൂഴിക്കുന്ന് ജങ്ഷനു സമീപമുള്ള കടയിൽ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുഖം തുണികൊണ്ട് മറച്ചയാൾ കടയിലെ മേശപ്പുറത്തുണ്ടായിരുന്ന സാധനങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. […]
Read more