കാസർകോട്: അഞ്ചുപവനും 3,000 രൂപയും മോഷണം പോയ വീടിന് സമീപത്തെ വീട്ടിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനയാൽ മുതുവത്ത് തൊട്ടിയിൽ കെ.ആർ. ബാലകൃഷ്ണൻ (63) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മോഷണം നടന്ന വീടിന്റെ ഏകദേശം 200 മീറ്റർ അകലെയുള്ള വീട്ടിലാണ് ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണവും മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ബേക്കൽ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരുന്നു.


